അമേരിക്കയില്‍7.25,000 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുണ്ടെന്ന് ശശി തരൂര്‍, രേഖകൾ ഇല്ലാത്തവരെ തിരിച്ചയക്കാം

ദില്ലി: യുഎസ് അതിർത്തി അനധികൃതമായി കടക്കാൻ നോക്കിയത്1,70,000 പേരെന്ന് ശശി തരൂർ.ബൈഡൻ ഭരണകൂടം 1100 പേരെ തിരിച്ചയച്ചു, 2022ലെ കണക്കു പ്രകാരം 7.25,000 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാർ  യുഎസിലുണ്ട്.ഇന്ത്യക്കാരെ അമേരിക്ക സൈനിക വിമാനത്തിൽ തിരിച്ചയച്ചതിനെതിരെ അദ്ദേഹം വിമര്‍ശിച്ചു.അമേരിക്കക്ക്  ഇവരെ  സാധാരണ വിമാനങ്ങളിൽ  തിരിച്ചയക്കാമായിരുന്നു രേഖകൾ ഇല്ലാത്തവരെ  തിരിച്ചയക്കുന്നതിൽ എതിർപ്പ് ഇല്ലെന്നും  തരൂർ വ്യക്തമാക്കി.അനധികൃത കുടിയേറ്റക്കാർക്കായി ഇന്ത്യയ്ക്ക് സമ്മർദ്ദം ചെലുത്താൻ കഴിയില്ല

. ഇന്ത്യയിൽ ബംഗ്ലാദേശികൾ അനധികൃതമായി ഉണ്ടെങ്കിൽ അവരെ തിരിച്ചയ്ക്കാൻ ഇന്ത്യക്ക് അവകാശമുണ്ട്.അതിനിടെ അമേരിക്ക തിരച്ചയിച്ചവരെ  വിമാനത്തിൽ കെട്ടിയിട്ട് കൊണ്ടു വന്നെന്ന് കൂടുതൽ പേര്‍ വെളിപ്പെടുത്തി.കോൺഗ്രസ് എംപി മാണിക്കം ടാഗോർ പാര്‍ലമെന്‍റില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്കി

 

By admin