തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്.
കെസിഎക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ശ്രീശാന്തില്‍ നിന്നുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ്. കേരള ക്രിക്കറ്റ് ലീഗിലെ ടീമിന്റെ ഉടമ എന്ന നിലയിലാണ് വിശദീകരണം ആവശ്യപ്പെട്ടത്.
ശ്രീശാന്തിന് വ്യക്തിപരമായി അഭിപ്രായപ്രകടനം നടത്താം. എന്നാല്‍, കെ.സി.എല്ലിലെ ടീമിന്റെ ഭാഗമെന്ന നിലയില്‍ അദ്ദേഹം ചില നിയമങ്ങള്‍ അനുസരിക്കേണ്ടതുണ്ട്.
ശ്രീശാന്ത് ഉടമയായ ടീമിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കെ.സി.എ. സെക്രട്ടറി വിനോദ് എസ്. കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.