കോട്ടയം: മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ചിത്ര പ്രദർശനം ‘കാഴ്ച’ ജില്ലാതല ഉദ്ഘാടനം ‘വ്യാഴാഴ്ച ഫെബ്രുവരി 6 വ്യാഴാഴ്ച  വടവാതൂർ കളത്തിപ്പടി ബഥനി ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. 
ജില്ലാകളക്ടർ ജോൺ വി. സാമുവൽ  ഉദ്ഘാടനം ചെയ്യും. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് അധ്യക്ഷത വഹിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ധനുജ സുരേന്ദ്രൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. 
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സിബി ജോൺ, അനിൽ എം. ചാണ്ടി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സാബു പുതുപ്പറമ്പിൽ, ഷീലമ്മ ജോസഫ്, ജെയിംസ് പുതുമന, ലിസമ്മ ബേബി, ഇ. ആർ. സുനിൽകുമാർ, സുജാത ബിജു, ദീപാ ജീസസ്, റെയ്ച്ചൽ കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി. മഹേഷ്, ഗിരിദീപം ബഥനി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ. സൈജു കുര്യൻ എന്നിവർ പ്രസംഗിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *