ദേവയാനിയുടെ സ്വപ്നം സത്യമാകുമോ ?

ആദർശും നയനയും യാത്രയുടെ ത്രില്ലിലാണ്. കുറെയേറെ നാളുകൾ കാത്തിരുന്ന് കിട്ടിയ നിമിഷങ്ങൾ ആഘോഷിക്കുകയാണ് അവർ. അതേസമയം അനന്തപുരിയിൽ നവ്യയുടെ അഞ്ചാം മാസ ചടങ്ങുകളെപ്പറ്റിയുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. അതേസമയം ദേവയാനി കുട്ടികൾ യാത്ര പോയി സുരക്ഷിതരായി തിരിച്ച് വരണേ എന്ന പ്രാര്ഥനയിലുമാണ് . ഇനി പുതിയ കഥ. 

നയന ഗർഭിണി ആവുന്നതും അനന്തപുരിയിൽ ഒരു കുഞ്ഞ് പിച്ച വെച്ച് നടക്കുമെന്നതും സ്വപ്നം കണ്ടിരിക്കുകയാണ് ദേവയാനി. അപ്പോഴാണ് ആദർശിന്റെ അച്ഛൻ അങ്ങോട്ട് വരുന്നത്. താൻ നല്ല സന്തോഷത്തിലാണല്ലോ, എന്താണിത്ര ചിരിക്കാനെന്ന് ജയൻ ദേവയാനിയോട് ചോദിക്കുന്നു.  നയന ഗർഭിണി ആവുന്നത് താൻ സ്വപ്നം കണ്ടെന്ന്  ജയൻ അറിഞ്ഞാൽ നാണക്കേട് ആവുമെന്ന് കരുതി പണ്ട് നമ്മൾ ടൂർ പോയ കാര്യം ആലോചിച്ചതാണെന്ന് ദേവയാനി ജയനോട് കള്ളം പറയുന്നു. ഇനിയും വേണമെങ്കിൽ നമുക്ക് ടൂർ പോകാമല്ലോ  ജയൻ അതിന് മറുപടി നൽകുന്നു. പക്ഷെ ഇനി നമ്മൾ പോകുമ്പോൾ എല്ലാവരെയും കൂട്ടിപ്പോകാമെന്നും , ആദർശ് നിർബന്ധമായും വേണമെന്നും ദേവയാനി അഭിപ്രായപ്പെടുന്നു .

അതേസമയം അഞ്ചാം മാസ ചടങ്ങുകൾക്ക് എന്ത് ഗിഫ്റ്റാണ് എനിക്ക് തരുന്നതെന്ന് നവ്യ ഭർത്താവ് അഭിയോട് ചോദിക്കുന്നു. വളരെ മോശമായ  നയനയുടെ ജീവിതത്തിൽ ഇപ്പോൾ  സന്തോഷം നിറഞ്ഞത് കണ്ടോ? അതുപോലെ തന്നെയും സന്തോഷവതിയാക്കണമെന്ന് നവ്യ അഭിയോട് പറയുന്നു. നവ്യ സൂചിപ്പിച്ചതുപോലെ ആദർശും അനിയും എത്ര നല്ലവരാണ്. അഭി മാത്രമേ കൂട്ടത്തിൽ ഇങ്ങനുള്ളു. ഗർഭിണി ആയിട്ടും തന്നെ തന്റെ ഭർത്താവോ അമ്മായിയമ്മയോ പരിഗണിക്കാത്ത നല്ല വിഷമം നവ്യക്ക് ഉണ്ട്. 

By admin