തൃശ്ശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് പിടികൂടി. തൃശ്ശൂരിലെത്തിയ വിവേക് എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
ട്രെയിനിന്റെ ജനറല്‍ കംപാര്‍ട്‌മെന്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നല്ല ഭാരമുള്ള ബാഗിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്.
ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വിവരമറിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ട്രെയിനിനുള്ളില്‍ കയറി പരിശോധിക്കാനെത്തി.
അപ്പോഴാണ് ബാഗിനുള്ളില്‍ കഞ്ചാവ് ആണെന്ന് വ്യക്തമായത്. 197 കിലോ ഭാരമാണ് ഇതിന് കണക്കാക്കിയിരിക്കുന്നത്.