തിരുവനന്തപുരം:  ക്രിസ്മസ്  ന്യൂ ഇയർ ബമ്പർ ഒന്നാം സമ്മാനമായ 20 കോടി കണ്ണൂർ ഇരട്ടിയിൽ വിറ്റ ടിക്കറ്റിന്. മുത്തു ലോട്ടറി ഏജൻസിയിൽ നിന്നാണ് ടിക്കറ്റ് വിറ്റു പോയിട്ടുള്ളത്.  
XD387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. അനീഷ് എം.ജി എന്ന ഏജന്റാണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇരിട്ടി സ്വദേശി സത്യനാണ് ഒന്നാം സമ്മാനമടിച്ചത്.

XA 571412, XB 289525, XB 325009, XC 124583, XC 173582, XC 515987, XD 239953, XD 367274, XD 370820, XD 566622, XD 578394, XE 481212, XE 508599, XG 209286, XH 301330, XH 340460, XH 589440, XK 289137, XK 524144, XL 386518 എന്നീ നമ്പരുകൾ ക്കാണ് രണ്ടാം സമ്മാനം

നറുക്കെടുപ്പ് തുടരുകയാണ്. 20 പേർക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേർക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേർക്കുമാണ് ലഭിക്കുക.
ആകെ 50 ലക്ഷം ടിക്കറ്റുകൾ വില്പനയ്ക്ക് എത്തിച്ചതിൽ 47,65,650 ടിക്കറ്റുകളും വിറ്റു പോയി. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് ബമ്പറിനെ അപേക്ഷിച്ച് 2, 58 ,840 ടിക്കറ്റുകൾ ഇത്തവണ അധികമായി വിറ്റഴിച്ചു. 

തിരുവനന്തപുരത്ത് ധനകാര്യ വകുപ്പു മന്ത്രി കെ എൻ ബാലഗോപാലാണ് നറുക്കെടുത്തത്. നാടിന്റെ പുരോഗതിയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി നൽകുന്നത് വലിയ സംഭാവനയാണന്ന് പുതിയ സമ്മർ ബമ്പർ ഭാഗ്യക്കുറി പ്രകാശനം ചെയ്തു കൊണ്ട് ധനമന്ത്രി പറഞ്ഞു

കേരള ഭാഗ്യക്കുറി അയൽ സംസ്ഥാനക്കാർക്കൊക്കെ ഒരു അത്ഭുതമാണന്നും ഇത്രത്തോളം ആധികാരികതയോടെ എങ്ങനെ ലോട്ടറി നടത്താൻ കഴിയുന്നു എന്നവർ അന്വേഷിക്കാറുണ്ടന്നും മന്ത്രി കൂട്ടിച്ചേർത്തു.
സമ്മാനങ്ങൾ കൃത്യമായി യഥാസമയം വിതരണം ചെയ്യുന്നതും പ്രവർത്തനത്തിലെ സുതാര്യതയുമാണ് കേരള ഭാഗ്യക്കുറിയുടെ വിജയത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *