കൊച്ചി: ഗാന്ധിവധവുമായി ബന്ധപ്പെട്ട കെ.ആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ മീരയ്ക്ക് എതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം രംഗത്ത്. മീരയുടെ ‘ആ മരത്തെയും മറന്നു മറന്നു ഞാൻ’ എന്ന നോവലിലെ ചില ഭാഗങ്ങൾ ഉയർത്തിക്കാട്ടുന്ന ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം പങ്കുവെച്ചു. ‘പ്രിയങ്ക ഗാന്ധിക്ക് ഇറ്റലിക്കാരനുമായുള്ള ബന്ധത്തിൽ കുഞ്ഞ് ജനിച്ചു’ എന്ന നോവലിലെ ഭാഗം എടുത്തുകാട്ടുന്ന ഫേസ്ബുക്ക് പോസ്റ്റാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. നോവലിൽ “ഭാവനയുടെ സാന്ദ്രത” നിറഞ്ഞു നിൽക്കുന്നുണ്ടെന്നാണ് തോന്നുന്നത് എന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
“ഒരു സര്‍ഗ്ഗാത്മകരചനയില്‍ ആധുനികതയെന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകള്‍ക്ക് പ്രസക്തിയില്ലെന്ന് ഈ നോവല്‍ പറഞ്ഞു തരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും ബിംബങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയുമാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്നതെന്നും അത് സാക്ഷ്യപ്പെടുത്തുന്നു.”
എം.മുകുന്ദൻ കെ.ആർ.മീരയുടെ ഒരു നോവലിനെഴുതിയ ആമുഖത്തിലെ വരികളാണിത്. നോവലിന്റെ പേര് “ആ മരത്തേയും മറന്നു മറന്നു ഞാൻ”. 2010ലോ മറ്റോ ആണ് നോവൽ ആദ്യമായി പുറത്തുവന്നതെങ്കിലും ഇതുവരെ എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
നോവലിൽ “ഭാവനയുടെ സാന്ദ്രത” നിറഞ്ഞു നിൽക്കുന്നുണ്ടെന്നാണ് തോന്നുന്നത്. “ബിംബങ്ങളും ധ്വനികളും” സമൃദ്ധമായി ഉണ്ട്. ചില പേജുകൾ ഇതോടൊപ്പം നൽകുന്നു. വായിച്ചു നോക്കാവുന്നതാണ്.
READ MORE: ഏകീകൃത സിവിൽ കോഡ്; ഉത്തരാഖണ്ഡിൽ 9-ാം ദിവസം രജിസ്ട്രേഷൻ പൂർത്തിയാക്കി ലിവ്-ഇൻ പങ്കാളികൾ