വിനിമയ നിരക്ക് കുതിച്ചു; ഒരു റിയാൽ 226 രൂ​പ​യി​ലേ​ക്ക്

മസ്കറ്റ്: ഒമാന്‍ റിയാലിന്‍റെ വിനിമയ നിരക്ക് ഉയര്‍ന്നു. തിങ്കളാഴ്ച ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ ഒരു റിയാലിന് 225.80 രൂപ എന്ന നിരക്കാണ് നല്‍കിയത്. അതേസമയം ക​റ​ൻ​സി​ നി​ര​ക്കു​ക​ൾ കാ​ണി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പോ​ർ​ട്ട​ലാ​യ എ​ക്സ് ഇ ​ക​റ​ൻ​സി ക​ൺ​വെ​ർ​ട്ട​ർ ഒ​രു റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് 226 രൂ​പ​യി​ല​ധി​ക​മാ​ണ് തിങ്കളാഴ്ച കാ​ണി​ച്ച​ത്.

ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം ഒ​രു ഡോ​ള​റി​ന് 87.29 രൂ​പ എ​ന്ന എക്കാലത്തെയും വലിയ ഇ​ടി​വി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യ​തോടെയാണ് വി​നി​മ​യ നി​ര​ക്ക് ഉ​യ​ർ​ന്ന​ത്. ഇന്നലെ ഒരു യുഎഇ ദിർഹത്തിന്‍റെ മൂല്യം 23.72 രൂപയായിരുന്നു. ഒരു ഖത്തർ റിയാലിന് 23.58 രൂപ, ബഹ്റൈനി റിയാലിന് 231.16 രൂപ, കുവൈത്തി ദിനാറിന് 282.05 രൂപയുമാണ് നിരക്ക് രേഖപ്പെടുത്തിയത്. 23.22 രൂപയാണ് ഒരു സൗദി റിയാലിന്റെ മൂല്യം.  

Read Also –  രൂപയുടെ ഇടിവ്, പ്രതിഫലനം ഗൾഫ് നാടുകളിലും; പ്രവാസികൾക്ക് നേട്ടമാക്കാം

ഡോളറിനെതിരെ രൂപയുടെ മൂല്യം 87.14  വരെയെത്തി. അമേരിക്കൻ  പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് താരിഫ് നയങ്ങൾ മാറ്റിയതോടെ യുഎസ് ഡോളറിന്‍റെ  കുതിപ്പ് പ്രകടമാണ്. കൂടാതെ, ഏഷ്യൻ കറൻസികൾ ദുർബലമായിട്ടുണ്ട്. അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികൾക്കാണ് ട്രംപ് ഉയർന്ന താരിഫ് ചുമത്തിയിരിക്കുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin