വലിയ ഡിസ്പ്ലെ, ചാര്‍ജ് തീര്‍ന്നാലും പ്രശ്നമില്ല; അതിശയകരമായ ഗെയിമിംഗ് ഫോണുമായി റിയൽമി, ക്യാമറകളും കിടിലം

നിങ്ങൾ ഒരു മികച്ച ഗെയിമിംഗ് സ്‍മാർട്ട്‌ഫോണിനായി തിരയുകയാണെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. റിയൽമി പി3 പ്രോ 5ജി (Realme P3 Pro 5G) ഈ മാസം ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഗെയിമിംഗ് അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന എഐ പവേർഡ് ജിടി ബൂസ്റ്റ് ഫീച്ചറുകൾ ഈ ഫോണിൽ സജ്ജീകരിക്കും. ബിജിഎംഐ ഉൾപ്പെടെയുള്ള മറ്റ് ഗെയിമുകളും കളിക്കുന്നതിന്‍റെ അനുഭവം മികച്ചതാക്കുന്ന ജിടി ബൂസ്റ്റ് ടെക്‌നോളജി സഹായിക്കും. റിയൽമി ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഈ ഫോൺ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നും സ്ഥിരീകരിച്ചു.

റിയൽമി പി3 പ്രോ 5ജിയ്ക്ക് ഒരു വലിയ 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ഉണ്ടായിരിക്കും, അതില്‍ 120Hz റീഫ്രഷ് നിരക്ക് ലഭിക്കും. ഈ ഉയർന്ന റീഫ്രഷ് നിരക്ക് ഡിസ്പ്ലേ ഗെയിമിംഗും സ്ക്രോളിംഗും സുഗമമാക്കും. അമോല്‍ഡ് പാനൽ മികച്ച നിറങ്ങൾ നൽകും.

സ്‍നാപ്പ് ഡ്രാഗൺ 7എസ് ജെൻ 3 പ്രോസസർ ആയിരിക്കും റിയൽമി P3 പ്രോ 5Gയിൽ ഉപയോഗിക്കുക. ഇത് ശക്തമായ ഒക്ടാ കോർ ചിപ്‌സെറ്റാണ്. ഈ പ്രോസസർ 2.5GHz ക്ലോക്ക് സ്പീഡിൽ പ്രവർത്തിക്കുന്നു. ഇത് ഹൈ-എൻഡ് ഗെയിമുകളും മൾട്ടി-ടാസ്‍കിംഗും യാതൊരുവിധ കാലതാമസവുമില്ലാതെ പൂർത്തിയാക്കാൻ അനുവദിക്കുന്നു. ഇത് മാത്രമല്ല, ഈ ഫോൺ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അത് ഏറ്റവും പുതിയ സവിശേഷതകളും മികച്ച പ്രകടനവും നൽകും.

Read more: 2024ലെ രാജാവ് ഐഫോണ്‍ 15; ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ 10 സ്മാര്‍ട്ട്‌ഫോണുകളില്‍ ഏഴും ആപ്പിളിന്‍റെത്

റിയൽമി പി3 പ്രോ 5ജി ഫോണില്‍ 50 എംപി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ മികച്ച നിലവാരമുള്ള ഫോട്ടോകൾ എടുക്കാൻ കഴിയും. കൂടാതെ, ഇതിന് 32 എംപി സെല്‍ഫി ക്യാമറയും ഉണ്ടാകും, ഇത് സെൽഫികൾക്കും വീഡിയോ കോളിംഗിനും മികച്ചതായിരിക്കും. നിങ്ങളൊരു കണ്ടന്‍റ് ക്രിയേറ്ററോ, സോഷ്യൽ മീഡിയയിൽ ഫോട്ടോകളും വീഡിയോകളും പങ്കിടാൻ ആഗ്രഹിക്കുന്ന ഒരാളോ ആണെങ്കിൽ ഈ ഫോൺ നിങ്ങൾക്ക് മികച്ച ഒരു ഓപ്ഷനായിരിക്കും.

റിയൽമി പി3 പ്രോ 5ജിക്ക് ഒരു വലിയ 5,500 എംഎഎച്ച് ബാറ്ററി ഉണ്ടാകും, ഇത് മുഴുവൻ ദിവസത്തെ ബാക്കപ്പ് നൽകും. ഇത് കൂടാതെ, 80 വാട്സ് സൂപ്പര്‍വോക് ചാർജിംഗ് സാങ്കേതികവിദ്യയും ഇതിലുണ്ട്. അത് മിനിറ്റുകൾക്കുള്ളിൽ ഫോൺ ചാർജ് ചെയ്യും. ഈ ഫോൺ  30 മിനിറ്റിനുള്ളിൽ 100 ശതമാനം ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് ഗെയിമർമാർക്കും മറ്റുള്ള ഉപയോക്താക്കൾക്കും റിയൽമി പി3 പ്രോ 5ജി അനുയോജ്യമായ ഫോണാക്കുന്നു.

അതേസമയം P3 പ്രോ 5Gടെ കൃത്യമായ ലോഞ്ച് തീയതി റിയൽമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ 2025 ഫെബ്രുവരിയിൽ തന്നെ ഈ ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇതുകൂടാതെ, ഫോണിന്‍റെ മൈക്രോസൈറ്റ് റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ആക്ടീവാക്കിയിട്ടുണ്ട്. ഇത് ലോഞ്ച് വാർത്തയെ കൂടുതൽ സ്ഥിരീകരിക്കുന്നു.

Read more: 50 എംപി സെല്‍ഫി ക്യാമറ, 6500 എംഎഎച്ച് ബാറ്ററി, 90 വാട്സ് ഫാസ്റ്റ് ചാർജിംഗ്; ഞെട്ടിക്കാന്‍ വിവോ വി50 വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin