തിരുവനന്തപുരം: കിഫ്ബി റോഡുകൾ ടോൾ ഏർപ്പെടുത്താനുള്ള സർക്കാരിന്റെ ആലോചനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അബിൻ വർക്കി. ഇതുമായി ബന്ധപ്പെട്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് വിമർശനം.
കിഫ്ബി റോഡിലെ ടോൾ തീവെട്ടിക്കൊള്ളയാണെന്നും സാധാരണക്കാരുടെ നെഞ്ചത്ത് കയറി ഡാൻസ് കളിക്കാമെന്നാണ് പിണറായിയും റിയാസും വിചാരിക്കുന്നതെങ്കിൽ കിഫ്ബിയുടെ മാത്രമല്ല ഒരു റോഡിലും ഇരുവരും ഇറങ്ങില്ലെന്നുമാണ് യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷന്റെ മുന്നറിയിപ്പ്.

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുന്ന പോസ്റ്റിൽ കിഫ്ബി ചിലവഴിക്കുന്ന പണം എങ്ങനെയാണ് പിരിച്ചെടുക്കുന്നതെന്ന് അക്കമിട്ട് നിരത്തുന്നു.
ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ പിണറായി വിജയൻ ഒരു മണിയടിച്ചതിന്റെയാണ് നമ്മൾ നാട്ടുകാർ  അനുഭവിക്കുന്നതെന്നാണ് കുറിപ്പിലെ പരിഹാസം.
കിഫ്ബിയിൽ ഉൾപ്പെട്ട 500 റോഡുകളിൽ 30 ശതമാനം 50 കോടിക്ക് മുകളിൽ മുതൽ മുടക്കുള്ളതാണ്. അതുകൊണ്ട് തന്നെ മിക്ക റോഡിലും ടോൾ പ്രതീക്ഷിക്കാം.
കിഫ്ബി മുഖാന്തിരം നിർമ്മിക്കുന്ന റോഡുകളിൽ ടോൾ പിരിക്കില്ലെന്ന് തോമസ് ഐസക്ക് ഉറപ്പ് നൽകിയിരുന്നു. അതുകൊണ്ട് കിഫ്ബി റോഡിൽ ടോൾ വെച്ചാൽ അത് പൊളിക്കുമെന്നും കിഫ്ബി ശാപമായി മാറിയെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *