പെരുവ: മഞ്ഞിനിക്കര പെരുന്നാളിനോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ മണീട് നിന്നും ആരംഭിച്ച കാൽനട തീർത്ഥാടന യാത്രയ്ക്ക് കോട്ടയം ജില്ലയുടെ അതിർത്തിയായ പെരുവയിൽ വമ്പിച്ച സ്വീകരണം നൽകി. 
പെരുവ സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിന് പള്ളി വികാരി ഫാദർ ജെയിംസ് ചാലപ്പുറം നേതൃത്വം നൽകി.
നാനാജാതി മതസ്ഥർ നൽകിയ സ്വീകരണത്തിന് മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി കെ വാസുദേവൻ നായർ, വൈസ് പ്രസിഡൻ്റ് ഷീലാ ജോസഫ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ആർ സജീവൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം സുബിൻ മാത്യു മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ പി ജോസഫ് വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി രാജുമോൻ പഴയംപള്ളി, യു വി ജോൺ, സെക്രട്ടറി ബിജു തോമസ്, രാജു തെക്കേക്കാലയിൽ, എം.ടി. അജി മുട്ടപ്പള്ളി തുടങ്ങിയവർ ചേർന്ന്  സ്വീകരിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *