സൂര്യ  നായകനായി പ്രഖ്യാപിച്ച് ഷൂട്ടിങ് തുടങ്ങുകയും പിന്നീട് അദ്ദേഹം പിന്മാറുകയും ചെയ്ത ചിത്രം എന്ന നിലയിൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് വണങ്കാൻ. തമിഴിലെ ഹിറ്റ്മേക്കർ ബാല സംവിധാനം ചെയ്ത ചിത്രം, തമിഴ്നാട്ടിലെ റിലീസിന് ശേഷം കേരളത്തിൽ ഫെബ്രുവരി 7ന് തീയേറ്ററുകളിൽ എത്തുന്നു. 
വളരെ റോ ആയ ഒരു ആക്ഷൻ സിനിമയാണ് വണങ്കാൻ. റോഷ്നി പ്രകാശ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സൻഹ സ്റ്റുഡിയോസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.

ചിത്രത്തില്‍ സമുദ്രക്കനി, മിസ്‍കിൻ, ഛായാ ദേവി, ബാല ശിവജി, ഷണ്‍മുഖരാജൻ, യോഹൻ ചാക്കോ, കവിതാ ഗോപി, ബൃന്ദാ സാറതി, അരുള്‍ദോസ്, ചേരണ്‍രാജ് തുടങ്ങിയവും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ആര്‍ ബി ഗുരുദേവാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. 
വൈരമുത്തുവിന്റെ വരികൾക്ക് ജി.വി. പ്രകാശ് സംഗീതം ഒരുക്കുന്നു. സാം സി എസ് ആണ് സിനിമക്കായി പശ്ചാത്തലസംഗീതം ഒരുക്കുന്നത്. സതീഷ് സൂര്യയാണ് എഡിറ്റർ. വി. മായപാണ്ടി കലാ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ സിൽവ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. 

ഇതാദ്യമായാണ് സംവിധായകൻ ബാല- അരുൺ വിജയ് ടീം ഒന്നിക്കുന്നത്. ബാലതന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed