ദില്ലി: പ്രധാനമന്ത്രി പദത്തില്‍ നിന്ന് വിരമിക്കുമോയെന്ന ചോദ്യങ്ങള്‍ അപ്രസക്തമാക്കി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള മറുപടിയിലാണ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന സന്ദേശം നരേന്ദ്ര മോദി നല്‍കിയത്.
പ്രധാനമന്ത്രി പദത്തില്‍ ഇത് തന്റെ മൂന്നാമത്തെ ഊഴമേ ആയിട്ടുള്ളൂവെന്ന് പറഞ്ഞ അദ്ദേഹം ഏറെക്കാലം രാജ്യത്തിന്റെ വികസനത്തിനായി താനുണ്ടാകുമെന്നും പറഞ്ഞു.