നടി പാര്‍വതി നായരുടെ പ്രണയം വിവാഹത്തിലേക്ക്, വരൻ വ്യവസായി

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് പാര്‍വതി നായര്‍. പാര്‍വതി കുടുംബ ജീവിതത്തിലേക്ക് കടക്കുകയാണ്. തെന്നിന്ത്യൻ നടി പാര്‍വതി നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ആഷ്രിത് അശോകാണ് നടിയുടെ വരൻ.

ഹൈദരാബാദ് സ്വദേശിയായ ഒരു വ്യവസായിയാണ് താരത്തിന്റെ വരൻ. വിവാഹ നിശ്ചയത്തിന്റെ നിരവധി ഫോട്ടോകള്‍ താരം പങ്കുവെച്ചതും ശ്രദ്ധയാകര്‍ഷിക്കുന്നു. മനോഹരമായ കുറിപ്പും ഫോട്ടോയ്‍ക്കൊപ്പം എഴുതിയിട്ടുണ്ട്. എന്റെ ഉയർച്ചയിലും താഴ്ച്ചയിലും നിങ്ങൾ എന്നോടൊപ്പം നിന്നു. ഇന്ന്, സ്നേഹത്തോടെയും വിശ്വാസത്തോടെയും അചഞ്ചലമായ പിന്തുണയുടെയും കൂടെ നില്‍ക്കാൻ ഞാൻ യെസ് പറയുന്നു. എനിക്ക് കരുത്തായി നില്‍ക്കുന്നതിന് നന്ദി. പിന്തുണയ്‍ക്കും സ്‍നേഹത്തിനും നന്ദി പറയുന്നു. നിങ്ങളില്ലാതെ ആ യാത്ര പൂര്‍ണതയിലെത്തില്ലെന്നും പറയുന്നു പാര്‍വതി നായര്‍. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

 
 
 

 
 
 
 
 

 
 

 
 
 

 
 

A post shared by Parvati Nair (@paro_nair)

ഫെബ്രുവരി ആറിനാകും പാര്‍വതി നായരുടെ വിവാഹം നടക്കുക. ചെന്നൈയില്‍ വെച്ചായിരിക്കും പാര്‍വതി നായരുടെ വിവാഹം എന്നും റിപ്പോര്‍ട്ടുണ്ട്. പിന്നീട് കേരളത്തില്‍ വിവാഹ വിരുന്നുമുണ്ടാകും എന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഏറെക്കാലത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം.

ദളപതി വിജയ് നായകനായ ചിത്രം ദ ഗോട്ടില്‍ പാര്‍വതി നായര്‍ നിര്‍ണായക വേഷത്തിലുണ്ടായിരുന്നു. മോഡലിംഗിലൂടെയാണ് പാര്‍വതി സിനിമയില്‍ എത്തുന്നത്. അരങ്ങേറ്റം പോപ്പിൻസെന്ന ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് തമിഴ് സിനിമയില്‍ ശ്രദ്ധയാകര്‍ഷിച്ച താരം അജിത്തിന്റെ യെന്നൈ അറിന്താല്‍ ഉത്തമ വില്ലൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ  അന്നാട്ടില്‍ പ്രിയം നേടിയപ്പോള്‍ മലയാളത്തില്‍ ജെയിംസ് ആൻഡ് ആലീസ്, നീരാളി, യക്ഷി, ഫെയ്‍ത്ത്ഫുള്ളി യുവേഴ്‍സ്, നീ കോ ഞാ ചാ, ഡോള്‍സ് തുടങ്ങിയവയ്‍ക്ക് പുറമേ കന്നഡ സിനിമയിലും നിര്‍ണായക കഥാപാത്രമായി ഉണ്ടായിരുന്നു.

Read More: അത്ഭുതം?, അജിത്തിന് രണ്ട് വര്‍ഷം സിനിമയില്ല, എന്നിട്ടും വിഡാമുയര്‍ച്ചി നേടുന്ന അഡ്വാൻസ് കളക്ഷൻ ഞെട്ടിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin