തൃശൂര്‍: തൃശൂര്‍ ലോക്സഭാ സീറ്റ് തിരിച്ചുപിടിക്കാന്‍ മുന്‍ എംപി ടിഎന്‍ പ്രതാപന്‍ തന്നെ വേണമെന്ന കെ മുരളീധരന്‍റെ പ്രസ്താവന പ്രതാപനെ ലക്ഷ്യം വച്ചെന്ന് സൂചന.

ലോക്സഭയില്‍ നിന്നും മടങ്ങി നിയമസഭയിലെത്തി എംഎല്‍എയും മന്ത്രിയുമാകാനുള്ള പ്രതാപന്‍റെ ആഗ്രഹം മനസിലാക്കിയാണ് അദ്ദേഹം തൃശൂര്‍ ലോക്സഭയില്‍ തന്നെ മല്‍സരിക്കട്ടെയെന്ന നിലപാടുമായി മുരളി രംഗത്തുവന്നതെന്നാണ് നിരീക്ഷണം.

ഇതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതാപന്‍ നിയമസഭയിലേയ്ക്ക് മല്‍സരിക്കുന്നതിന് തടയിടാനാകും.
ലോക്സഭാംഗമായിരിക്കെ പല തവണ നിയമസഭയില്‍ മല്‍സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച നേതാവായിരുന്നു പ്രതാപന്‍. 
അതുകൂടി പരിഗണിച്ചായിരുന്നു കഴിഞ്ഞ തവണ പ്രതാപനെ പിന്‍വലിച്ച് കെ മുരളീധരനെ വടകരയില്‍ നിന്നും തൃശൂരിലേയ്ക്ക് മല്‍സരിപ്പിച്ചത്.
ലോക്സഭയില്‍ പോയാല്‍ തല്‍ക്കാലം വെറും എംപിയായി ഇരിക്കേണ്ടിവരും. അതേസമയം നിയമസഭയിലാണെങ്കില്‍ അടുത്ത തവണ ഭരണമാറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ടായിരിക്കെ സംസ്ഥാന മന്ത്രിയായി വിലസാം. 

എംപിമാരില്‍ പലരുടെയും ലക്ഷ്യം കഴിഞ്ഞ തവണ കേരളത്തിലേയ്ക്ക് മടങ്ങാനായിരുന്നു. എന്നാല്‍ ഹൈക്കമാന്‍റ് ഇവര്‍ക്ക് പച്ചക്കൊടി കാണിച്ചില്ല. ജയസാധ്യത തന്നെയായിരുന്നു പ്രശ്നം.

എന്നാല്‍ പത്മജ ബിജെപിയില്‍ ചേര്‍ന്നതോടെ പ്രതാപന് മാത്രം മല്‍സരരംഗത്ത് നിന്ന് മാറാന്‍ അനുമതി നല്‍കി മുരളീധരനെ തൃശൂരിലേയ്ക്ക് മാറ്റുകയായിരുന്നു പാര്‍ട്ടി ചെയ്തത്. 
ജയസാധ്യത പറഞ്ഞ് പ്രതാപനെ വീണ്ടും ഡല്‍ഹിക്കയയ്ക്കാനാണ് പുതിയ നീക്കം. തൃശൂരിലെ പരാജയത്തിന്‍റെ സാഹചര്യത്തില്‍ മുരളിയും പ്രതാപനും നല്ല ബന്ധത്തിലല്ല. 

By admin

Leave a Reply

Your email address will not be published. Required fields are marked *