അബുദാബി: തൃശൂര്‍ സ്വദേശിയും സാമൂഹ്യ പ്രവർത്തകയുമായും ജീസസ് യൂത്ത് നഴ്സസ് മിനിസ്ട്രിയുടെ സജീവ പ്രവർത്തകയുമായ ജോയ്സി ജെയ്സൺ അന്തരിച്ചു. 48 വയസായിരുന്നു.
അര്‍ബുധബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു ഇവർ. ഇന്നലെ അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ജോയ്സിയുടെ അന്ത്യം.
തൃശൂർ പുതുക്കാട് വരാക്കര ഇടവകാംഗമാണിവർ. 48 വയസായിരുന്നു.
അബുദാബിയിൽ സിവിൽ എഞ്ചിനീർ ആയി ജോലി നോക്കുന്ന ജെയ്സൺ ആണ് ജോയ്സിയുടെ ഭർത്താവ്. ജൂലി ആറോസ്, ജോവൻ മരിയ,ജോഷ്വാ ജെയ്സൺ, ജിയന്ന തെരേസ്, ജസിക്ക എലിസബത്ത് എന്നിവർ മക്കളാണ്.
ജോയ്സിയുടെ ഭൗതിക ദേഹം ഇന്ന് വൈകിട്ടോടെ സ്വദേശമായ തൃശൂരിലേക്കെത്തിക്കും. സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് വരാക്കര സെന്റ് ആന്റണീസ് ദേവാലയത്തിൽ വച്ച് നടക്കും.
ശാരീരിക അവശതകള്‍ വക വെയ്ക്കാതെ അഞ്ച് കുട്ടികള്‍ക്ക് സിസേറിയനിലൂടെ ജന്മം നല്‍കിയ ജോയ്സിയെകുറിച്ച് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.