ക്യാന്‍സറിനെ എങ്ങനെ ചെറുക്കാം? ചികിത്സകൾ എന്തൊക്കെ?

എല്ലാ വർഷവും ഫെബ്രുവരി 4 നാണ് ലോക ക്യാൻസർ ദിനം ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകളുടെ മരണത്തിന്കാരണമാകുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് ക്യാൻസറിനുള്ളത്. ജീവിതശൈലിയിലെ മാറ്റങ്ങൾ, പതിവ് പരിശോധനകൾ, നേരത്തെയുള്ള കണ്ടെത്തൽ, ചികിത്സ എന്നിവയിലൂടെ ക്യാൻസറിനെ തടയാനാകും.

ഈ ലോക ക്യാൻസർ ദിനത്തിൽ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയെന്നും എങ്ങനെ തടയാമെന്നതിനെ കുറിച്ചും തിരുവനന്തപുരം പിആർഎസ് ഹോസ്പിറ്റ‌ലിലെ കാർകിനോസ് ക്യാൻസർ സെൻ്റർ ഓങ്കോളജിസ്റ്റ് ഡോ. രാമദാസ് കെ പറയുന്നു.

ശരീരത്തിലെ അസാധാരണവും അനിയന്ത്രിതവുമായ സെല്ലുകളുടെ വളർച്ച കൊണ്ടാണ് ക്യാൻസർ ഉണ്ടാകുന്നത്. ക്യാൻസർ എന്നത് ഒറ്റ രോ​ഗമല്ല. നൂറിൽ പരം ക്യാൻസറുകളുണ്ട്. ഏത് അവയവത്തിൽ നിന്ന് അല്ലെങ്കിൽ ഏത് ടിഷ്യൂവിൽ നിന്ന് തുടങ്ങുന്നോ അതിന് അനുസരിച്ച് അതിന്റെ പ്രവർത്തനം വ്യത്യാസം കാണും. ക്യാൻസർ ആദ്യമൊരു ട്യിഷ്യുവിൽ നിന്ന് തുടങ്ങിയാൽ അത് ക്രമേണ സെല്ലുകള് പെരുകി അടുത്ത അവയങ്ങളിലേക്ക് പകരാമെന്ന് ഡോ. രാമദാസ് പറയുന്നു.

ക്യാൻസറിന് നാല് സ്റ്റേജുകളാണുള്ളത്. സ്റ്റേജ് 1 എന്ന് പറയുന്നത് തുടക്കത്തിലെ കണ്ടെത്തുന്ന സ്റ്റേജാണ്. സ്റ്റേജ് 2,3 എന്ന് പറയുന്നത് അഡ്വാൻസ് സ്റ്റേജ് എന്ന് പറയുന്നു. സ്റ്റേജ് 1 ൽ രോ​ഗം കണ്ട് പിടിച്ചാൽ 90 ശതമാനം രോ​ഗം ഭേദമാക്കാനാകും. സ്റ്റേജ് 2,3 രോ​ഗം കണ്ടെത്തിയാൽ ചികിത്സയുടെ കാഠിന്യം ചെലവും കൂടുകയും ചികിത്സ കഴിഞ്ഞ ശേഷം പാർശ്വഫലങ്ങൾ ഉണ്ടാവുകയും ചെയ്യുന്നതായി ഡോ. രാമദാസ് പറഞ്ഞു.

സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണുന്നത് ബ്രെസ്റ്റ് ക്യാൻസറാണ്. ഇത് കൂടാതെ സെർവിക്കൽ ക്യാൻസർ, എൻഡോമെട്രിയൽ ക്യാൻസർ, അണ്ഡാശയ അർബുദം എന്നിവയും കണ്ട് വരുന്നതായും ഡോ. രാമദാസ് പറയുന്നു. 

കൂടുതലറിയാൻ വീഡിയോ കാണുക…

 

By admin