കുവൈത്ത്: കുവൈത്തിലെ ഇന്ത്യൻ സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരണപ്പെട്ടു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിലെ ബംഗ്ലാദേശ് വിദ്യാർത്ഥിയായ മെഹ്ദി ഹസൻ (15) ആണ് ദുഃഖകരമായി മരിച്ചത്.

ശനിയാഴ്ച വൈകുന്നേരം അവന്യൂസ് മോളിന് സമീപം വെച്ചായിരുന്നു അപകടം. നടന്ന് പോകുമ്പോൾ മെഹ്ദിയെ ഒരു കാർ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവർ തന്നെ അവനെ അടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു മെഹ്ദി.കുടുംബം സുഹൃത്തുക്കളോടും പരിചയസ്ഥലങ്ങളിലും അന്വേഷിച്ചിരുന്നു. ഞായറാഴ്ച വൈകിട്ടാണ് മരണവിവരം വീട്ടുകാർക്ക് അറിയാൻ സാധിച്ചത്.
അപകടത്തെ തുടർന്ന് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്, അപകടത്തിൽ ഉൾപ്പെട്ട ഡ്രൈവറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

By admin

Leave a Reply

Your email address will not be published. Required fields are marked *