ലോകത്തിലെ ഏറ്റവും ഉയരം കൂടിയതോ വലിയതോ ആയ കെട്ടിടങ്ങളെ കുറിച്ച് പറയുമ്പോൾ ദുബായിലെ ബുർജ് ഖലീഫയുടെ പേരായിരിക്കും ആദ്യം നമ്മുടെ മനസ്സിൽ വരിക. എന്നാൽ, ലോകത്തിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ കെട്ടിടം ഏതാണെന്ന് നിങ്ങൾക്കറിയാമോ? അത് ചൈനയിലെ ഹാങ്‌ഷൗവിൽ സ്ഥിതി ചെയ്യുന്ന റീജന്‍റ് ഇന്‍റർനാഷണൽ അപ്പാർട്ട്‌മെന്‍റ് കെട്ടിടമാണിത്. ചില നഗരങ്ങളിലെ മുഴുവൻ ജനസംഖ്യയുമായി താരതമ്യപ്പെടുത്താവുന്ന 20,000-ത്തിലധികം ആളുകളാണ് ഈ കെട്ടിടത്തിൽ താമസിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കെട്ടിടത്തിന് മറ്റ് കെട്ടിടങ്ങളോടെന്നതിനെക്കാൾ ഒരു ചെറിയ നഗരത്തോടാണ് കൂടുതലും സാമ്യമുള്ളത്.
റീജൻന്‍റ് ഇന്‍റർനാഷണൽ അപ്പാർട്ട്‌മെന്‍റിന് ആകെ 39 നിലകളുള്ളത്. ‘S’ ആകൃതിയിലാണ് ഈ കെട്ടിടത്തിന്‍റെ ഡിസൈന്‍. ഒരു ആഡംബര ഹോട്ടൽ ആയിട്ടായിരുന്നു ഇത് നിർമ്മിച്ചിരുന്നതെങ്കിലും പിന്നീട് ഒരു അപ്പാർട്ട്മെന്‍റ് കെട്ടിടമായി മാറ്റുകയായിരുന്നു. ഇപ്പോൾ ഈ അപ്പാർട്ട്മെന്‍റിനുള്ളിൽ ഏകദേശം 20,000 ലധികം ആളുകളാണ് ജീവിക്കുന്നത്.
Read More: ‘റേഷന്‍ കടയിലെ ചെക്കന്‍റെ കല്യാണം’; പത്തനംതിട്ടയിൽ നിന്നും വൈറലായി ഒരു വിവാഹ ക്ഷണക്കത്ത്’
इस बिल्डिंग का नाम “रीजेंट इंटरनेशनल अपार्टमेंट बिल्डिंग” है जो कि चीन के हांग्जो में स्थित है,
इस बिल्डिंग में लगभग 20,000 लोग रहते हैं जो कि एक छोटे शहर की आबादी के बराबर है।
दुनिया की इस सबसे बड़ी आवासीय इमारत में 39 मंजिल है और कई सुविधाएं और व्यवसाय मौजूद हैं, जिसमें… pic.twitter.com/OomNuAkgj4
— Dr. Sheetal yadav (@Sheetal2242) February 2, 2025
Read More: ‘പാതി ശമ്പളം എനിക്ക് വേണ്ടാ’; പോലീസ് സൂപ്രണ്ട് ഓഫീസിന് മുന്നിൽ ചായക്കട തുറന്ന് സസ്പെൻഷനിലായ എസ്ഐ
ഒരു അപ്പാർട്ട്മെന്‍റ് എന്നതിലുപരിയായി ഒരു ‘മിനി സിറ്റി’ എന്നുതന്നെ വേണം റീജന്‍റ് ഇന്‍റർനാഷണലിനെ വിശേഷിപ്പിക്കാൻ. കെട്ടിടത്തിനുള്ളിൽ തന്നെ താമസക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. സ്കൂൾ, ഫുഡ് കോർട്ട്, നീന്തൽക്കുളം, പലചരക്ക് കട, ബാർബർ ഷോപ്പുകൾ, നെയിൽ സലൂണുകൾ, കഫേകൾ എന്നിങ്ങനെ ഇന്നത്തെ സാമൂഹിക ജീവിതത്തില്‍ ആവശ്യമുള്ള എല്ലാ സൌകര്യങ്ങളും ഈ കെട്ടിടത്തിനുള്ളിൽ ഉൾപ്പെടുന്നുണ്ട്. അതായത്, ഇവിടെ താമസിക്കുന്നവർക്ക് കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ അവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുമെന്നത് തന്നെ. വർഷങ്ങളോളം ഈ കെട്ടിടത്തില്‍ നിന്നും പുറത്തിറങ്ങാതെ ജീവിക്കുന്നവര്‍ ഇപ്പോൾ തന്നെ ഈ കെട്ടിടത്തിലുണ്ട്.
പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാൻ കഴിയുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകളും നൂതനമായ ഡിസൈനുകളും ഉൾക്കൊള്ളുന്നതാണ് കെട്ടിടത്തിന്‍റെ നിർമ്മാണ രീതി. ഒരു റസിഡൻഷ്യൽ കെട്ടിടം എന്നതിലുപരിയായി ഒരു വിനോദസഞ്ചാര കേന്ദ്രമായി കൂടിയായി ഇന്ന് ഈ കെട്ടിടം മാറിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള നിരവധി സന്ദർശകരാണ്, ഈ കെട്ടിടത്തിലെ മനുഷ്യ ജീവിതം കാണാനായി ഓരോ ദിവസവും ഇവിടെയെത്തുന്നത്.