കോഴിക്കോട്: ഒ എല്‍ എക്‌സ് വഴി സാധനം വാങ്ങുന്നവരെയും വില്‍ക്കുന്നവരെയും തന്ത്രപൂര്‍വ്വം കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നയാളെ ഗോവയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ ക്രൈം പൊലീസ്. കോഴിക്കോട് കാവിലുംപാറ സ്വദേശി സല്‍മാനുല്‍ ഫാരിസിനെയാണ് വീണ്ടും വയനാട് സൈബര്‍ ക്രൈം പൊലീസ് വലയിലാക്കിയത്. 

2021 ല്‍ അമ്പലവയല്‍ സ്വദേശിയെ കബളിപ്പിച്ച് 1,60000 രൂപ തട്ടിയെടുത്ത കേസിലാണ് സല്‍മാനുല്‍ ഫാരിസിനെ ആദ്യമായി പൊലീസ് പിടികൂടുന്നത്. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഇയാള്‍ക്കെതിരെ പതിനഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

 3 കേസുകളാണ് വയനാട്ടില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കല്‍ക്കത്ത പൊലീസ് പിടികൂടിയതറിഞ്ഞ് കോടതി ഉത്തരവ് പ്രകാരം പ്രതിയെ കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് വരുമ്പോള്‍ ആന്ധ്രാപ്രദേശില്‍ വച്ച് പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു.

 വീണ്ടും വയനാട് പൊലീസ് ഇയാളെ സിക്കിമില്‍ ചെന്ന് പിടികൂടി. തുടര്‍ന്ന് വയനാട്ടിലെ കേസില്‍ വിചാരണ നടക്കുമ്പാള്‍ വീണ്ടും ജാമ്യം ലഭിച്ച പ്രതി ഒളിവില്‍ പോവുകയായിരുന്നു.

കോടതിയുടെ വാറണ്ടുമായി ഞായറാഴ്ച ഗോവയിലെത്തിയ പൊലീസിന്റെ സാന്നിധ്യം മനസിലാക്കിയ പ്രതി ഫോണ്‍ ഓഫ് ചെയ്ത് ബസ് മാര്‍ഗം മുംബൈയിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ പനാജി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പ്രതി പൊലീസ് പിടിയിലാകുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *