കോഴിക്കോട്: എല്ലാ മൊബൈൽ ഫോൺ ബ്രാൻഡുകളിലും മറ്റാരും നൽകാത്ത ഓഫറുകളും ഡിസ്‌കൗണ്ടുകളുമായി മൈജിയുടെ ഫന്റാസ്റ്റിക് ഫെബ്രുവരി തുടങ്ങി. മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ ഫെബ്രുവരി 28 വരെ തുടരുന്ന ഓഫറിൽ സ്മാർട്ട് ഫോണുകളുടെയും ടാബ്ലറ്റുകളുടെയും ഏറ്റവും വലിയ കളക്ഷൻ, ഏറ്റവും മികച്ച ചോയ്‌സ്, ഏറ്റവും കൂടുതൽ വിലക്കുറവ്, ഏറ്റവും കുറഞ്ഞ ഇ എം ഐ, മറ്റ് മൂല്യവർദ്ധിത സേവനങ്ങൾ എന്നിവ പ്രയോജനപ്പെടുത്താം.

ഉപഭോക്താക്കൾക്ക് ഏറ്റവും പ്രിയങ്കരമായ ഐഫോൺ 15, 16, ഐപാഡ് എന്നിവ മൈജിയുടെ ഡിസ്‌കൗൺഡഡ് റേറ്റിൽ വാങ്ങാം. വിപണിയിൽ ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്ന സാംസങ് ഗാലക്സി എസ് 25 ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്. സമീപകാലത്ത് വിപണിയിൽ ശ്രദ്ധേയമായ റിയൽമി 14 പ്രൊ , വിവോ എക്‌സ് 200, ഓപ്പോ റെനോ, റെഡ്മി നോട്ട് 14 പ്രോ, ഗാലക്സി ടാബ് എന്നിവ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം.

ഗാഡ്‌ജെറ്റ് മോഷണം പോവുക, താഴെ വീണ് പൊട്ടുക, വെള്ളത്തിൽ വീണ് കേട് വരിക എന്നീ സന്ദർഭങ്ങളിൽ ഒരു ഇൻഷുറൻസ് പരിരക്ഷപോലെ സംരക്ഷണവുമായി മൈജിയുടെ പ്രൊട്ടക്ഷൻ പ്ലാൻ; സ്മാർട്ട് ഫോണിനും ടാബ്ലറ്റിനും വാറന്റി പിരീഡ് കഴിഞ്ഞു വരുന്ന കംപ്ലയിന്റുകൾ കവർ ചെയ്യാൻ മൈജി നൽകുന്ന ഒരു വർഷത്തെ എക്‌സ്ട്രാ വാറന്റിയും ഇപ്പോൾ പ്രയോജനപ്പെടുത്താം. മൈജി എക്‌സ്‌ചേഞ്ച് ഓഫറിന്റെ ഭാഗമായി കൈമാറ്റം ചെയ്യുന്ന പഴയ ഫോണുകൾക്ക് ഏറ്റവും കൂടുതൽ എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാണ്. പഴയതോ, കേട് വന്നതോ, പ്രവർത്തനരഹിതമായതോ ആയ ഏത് ഫോണും എക്‌സ്‌ചേഞ്ച് ചെയ്യാം.

ടീവിഎസ് ക്രെഡിറ്റ്, ബജാജ് ഫിൻസേർവ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവ്വീസസ്, എച്ച് ഡിഎഫ് സി ബാങ്ക്, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക്, പൈൻ ലാബ്സ് എന്നിങ്ങനെ നിരവധി ഫിനാൻഷ്യൽ പാർട്ട്‌നേഴ്‌സുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഇഷ്ട ഉൽപന്നങ്ങൾ വാങ്ങാൻ മൈജിയുടെ സൂപ്പർ ഇഎംഐ സൗകര്യം ലഭ്യമാണ്.

സുഗമമായ വായ്പ സൗകര്യത്തിനായി കേരളത്തിൽ ഏറ്റവും കൂടുതൽ ബാങ്കുകൾ, ഫിനാൻസ് സ്ഥാപനങ്ങളുമായി മൈജിക്ക് പങ്കാളിത്തമുണ്ട്. പൂജ്യം ശതമാനം പലിശ, നൂറ് ശതമാനം ഫിനാൻസ്, കുറഞ്ഞ ഡൗൺ പേയ്‌മെന്റ്, എളുപ്പത്തിലുള്ള ഡോക്കുമെന്റേഷൻ, കുറഞ്ഞ പ്രോസസിങ് ഫീ എന്നിവയാണ് മൈജി സൂപ്പർ ഇഎംഐയുടെ മറ്റൊരു സവിശേഷത.

ഓഫറിന്റെ ഭാഗമായി ആപ്പിൾ ഉൾപ്പെടെ ഡിജിറ്റൽ ഗാഡ്ജറ്റുകളുടെ ഡേറ്റ സേഫാക്കി കൊണ്ടുള്ള വിദഗ്ദ്ധ ഹൈ -ടെക്ക് റിപ്പയർ & സർവ്വീസായ മൈജി കെയർ സേവനം എല്ലാ ഷോറൂമുകളിലും ലഭ്യമായിരിക്കും. മറ്റെവിടെനിന്ന് വാങ്ങിയ ഉപകരണത്തിനും ഇപ്പോൾ മൈജി കെയറിൽ സർവ്വീസ് ലഭ്യമാണ്. ഓഫറുകൾ ഓൺലൈനിലും (www.myg.in) ലഭ്യമാണ്. കുടുതൽ വിവരങ്ങൾക്ക് 9249001001https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *