പുതിയ ആദായ നികുതി പ്രകാരം 96,000 രൂപ വരെ ഇളവ് നേടാം; നികുതി പ്ലാന്‍ ചെയ്യാം ഇങ്ങനെ…
ബജറ്റില്‍ ആദായ നികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തിയെങ്കിലും യഥാര്‍ത്ഥത്തില്‍ എത്ര രൂപവരെ വരുമാനമുള്ളവര്‍ക്ക് നികുതി ഇളവ് നേടാം.. കൃത്യമായ ആസൂത്രണം ഉണ്ടെങ്കില്‍ 13.70 ലക്ഷം രൂപ വരെ നികുതിയടക്കേണ്ടതില്ല. 75,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും എന്‍പിഎസ് നിക്ഷേപവും വഴി ഈ ഇളവ് നേടാം. 2024 ലെ കേന്ദ്ര ബജറ്റില്‍ അവതരിപ്പിച്ച സെക്ഷന്‍ 80സിസിഡി(2) അനുസരിച്ച്, ജീവനക്കാര്‍ക്ക് നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍ നിക്ഷേപിക്കുന്ന അടിസ്ഥാന ശമ്പളത്തിന്‍റെ 14% വരെയുള്ള തുകയ്ക്ക് നികുതിയടയ്ക്കേണ്ട. എന്‍പിഎസില്‍ നിക്ഷേപിക്കുന്നതിലൂടെ, പ്രതിവര്‍ഷം 13.7 ലക്ഷം രൂപ സമ്പാദിക്കുന്ന വ്യക്തികള്‍ക്ക് അവരുടെ നികുതി ഭാരം 96,000 രൂപ വരെ കുറയ്ക്കാന്‍ കഴിയും. എന്നിരുന്നാലും, തൊഴിലുടമ അവരുടെ കമ്പനി വാര്‍ഷിക പാക്കേജില്‍ എന്‍പിഎസില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഉദാഹരണത്തിന് വാര്‍ഷിക വരുമാനം 13.7 ലക്ഷം രൂപയാണെന്നും അടിസ്ഥാന ശമ്പളം 6.85 ലക്ഷം രൂപ (മൊത്തം ശമ്പളത്തിന്‍റെ 50%) ആണെന്നും കരുതുക. തൊഴിലുടമയുടെ പാക്കേജ് വഴി 95,900 രൂപ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിലേക്ക് സംഭാവന ചെയ്യുന്നുവെന്ന് കരുതുക. 75,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ കൂടി പരിഗണിക്കുമ്പോള്‍, നികുതി നല്‍കേണ്ട വരുമാനം ഗണ്യമായി കുറയുന്നു. അത് വഴി 13.7 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ഒരു വ്യക്തിക്ക് ആദായനികുതി അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാകാം. പുതിയ വ്യവസ്ഥയ്ക്ക് കീഴില്‍, 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതി ഇല്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ (202526 വര്‍ഷത്തില്‍) പുതിയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കുന്ന നികുതിദായകര്‍ക്ക് ഇനിപ്പറയുന്ന മെച്ചപ്പെടുത്തിയ ആനുകൂല്യങ്ങള്‍ ലഭിക്കും:
ശമ്പള വരുമാനത്തിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി 50,000 രൂപയില്‍ നിന്ന് 75,000 രൂപയായി ഉയര്‍ത്തി.
കുടുംബ പെന്‍ഷനു കീഴിലുള്ള പരമാവധി കിഴിവ് 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തി.
സെക്ഷന്‍ 80സിസിഡി (2) പ്രകാരം പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള തൊഴിലുടമകളുടെ സംഭാവനയുടെ കിഴിവ് ശമ്പളത്തിന്‍റെ 10% ല്‍ നിന്ന് അടിസ്ഥാന ശമ്പളത്തിന്‍റെ 14% ആയി ഉയര്‍ത്തി.
എന്താണ് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍?
ഒരു നികുതിദായകന്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ രേഖകള്‍ ഒന്നും തന്നെ സമര്‍പ്പിക്കാതെ നികുതി ഇളവ് ചെയ്യാവുന്ന തുകയാണ് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ . ഇതു നികുതി നല്‍കേണ്ട വരുമാനം കുറയ്ക്കാന്‍ സഹായിക്കുന്നു. പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പുതുക്കുക.