‘ആരടാ ഇത് പണിതത്, അവനെയിങ്ങ് വിളിച്ചേ’; സിങ്ക്- ടോയ്‍ലെറ്റ് ബാത്ത്‍റൂം കോംപോ കണ്ട് അമ്പരന്ന് നെറ്റിസൺസ്

വിചിത്രമായ അനേകം വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ, രസകരമായ ഒരു വീഡിയോയാണ് ഒരു യുവതി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ന്യൂയോർക്കിൽ നിന്നുള്ള യുവതി പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ‌ കാണുന്നത് അവരുടെ കുളിമുറിയിലെ വളരെ വിചിത്രമായ ഒരു സിങ്ക്- ടോയ്ലെറ്റ് കോംപോയാണ്. 

ടോയ്‍ലെറ്റിൽ കൈകഴുകാനുള്ള സിങ്ക് വയ്ക്കുന്നത് ഒരു പുതിയ കാര്യം ഒന്നുമല്ല. എന്നാൽ, അത് ഏതെങ്കിലും ഒരു മൂലയിലാവും അല്ലേ ഉണ്ടാവുക? എന്നാൽ, ഈ യുവതി ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ കാണുന്നത് ടോയ്ലെറ്റ് ഫ്ലഷ് ടാങ്കിന്റെ മുകളിൽ ആയി സിങ്ക് സ്ഥാപിച്ചതാണ്. വീഡിയോ ഷെയർ ചെയ്തിരിക്കുന്ന എമിലി ബൊണാനി പറയുന്നത് 1,73,382 രൂപയാണ് ഈ അപാർട്മെന്റിന്റെ വാടക എന്നാണ്. ‘ന്യൂയോർക്ക് സിറ്റിയിലെ തന്നെ ഏറ്റവും ചെറിയ ബാത്ത്റൂം’ എന്നാണ് ഈ അപാർട്മെന്റിലെ ബാത്ത്റൂമിനെ അവർ വിശേഷിപ്പിക്കുന്നത്. 

വീഡിയോയിൽ‌ യുവതി കുളിമുറിയിലേക്ക് കയറുന്നതും അവിടെയുള്ള സൗകര്യങ്ങളെല്ലാം കാണിക്കുന്നതും കാണാം. പിന്നാലെയാണ് വിചിത്രമായ ഈ സിങ്കും കാണിക്കുന്നത്. ഫ്ലഷ് അമർത്തുമ്പോൾ സിങ്കിലെ പൈപ്പിൽ വെള്ളം വരുന്നതും കാണാം. 

പരമാവധി സ്ഥലം ലാഭിക്കുന്നതിന് വേണ്ടി ആയിരിക്കാം സിങ്ക് ഫ്ലഷ് ടാങ്കിന് മുകളിൽ സ്ഥാപിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്. അതേസമയം, നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. പല ന​ഗരങ്ങളിലും വലിയ വാടകയാണ് എങ്കിലും ഇതുപോലെ സൗകര്യം കുറഞ്ഞ അപാർട്മെന്റുകൾ തന്നെയാണ് കിട്ടുന്നത് എന്നാണ് മിക്കവരും കമന്റ് നൽകിയത്. 

 
 
 

 
 
 
 
 

 
 

 
 
 

 
 

A post shared by emily bonani (@bananabonani)

ഒരാൾ കമന്റ് നൽകിയത്, പാരീസിലെ എന്റെ അപാർട്മെന്റിൽ ഞാൻ കുളിക്കുന്ന സമയത്തെല്ലാം ടോയ്‍ലെറ്റ് പേപ്പർ എടുത്തു മാറ്റേണ്ടി വരുമായിരുന്നു. ഇല്ലെങ്കിൽ അത് നനയും. കാരണം സിങ്കും ടോയ്‍ലെറ്റും ഷവറും എല്ലാം ഒരേയിടത്തായിരുന്നു എന്നാണ്. 

അതായത്, സ്ഥലം ലാഭിക്കാനായി ഇങ്ങനെ ചെയ്യുന്നവർ വേറെയും ഒരുപാടുണ്ട് എന്ന് അർത്ഥം. 

കാറിൽ കയറിയ യാത്രക്കാരന് തോന്നിയ തെറ്റിദ്ധാരണ, 30 കൊല്ലം മുമ്പ് വേർപിരിഞ്ഞ കുടുംബത്തെ കണ്ടെത്തി യുവാവ്..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin