. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും … **************
. ‘ JYOTHIRGAMAYA ‘. ്്്്്്്്്്്്്്്്. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200 മകരം 20ഉത്രട്ടാതി / ചതുർത്ഥി2025, ഫെബ്രവരി 2, ഞായർ
ഇന്ന്; * 103-മത് മള്ളിയൂർ ജയന്തി !..്്്്്.്്്്്്്്്്്്്്്്്്
* ദേശീയ തൊഴിലുറപ്പു പദ്ധതി വാർഷികം (2006)
* ഫിലിപ്പൈൻസ് : നിയമഘടന ദിനം* റഷ്യ: സ്റ്റാലിൻഗ്രാഡ് യുദ്ധജയം -കരസേന ആദര ദിനം !* അസർബൈജാൻ: യുവത ദിനം!* തൈലാൻഡ് : ആവിഷ്കർത്താവിന്റെ ദിനം!* ലോക തണ്ണീർത്തട ദിനം! World Wetlands Day : പ്രകൃതി സംരക്ഷത്തിലും ജീവജാലങ്ങളുടെ നിലനിൽപ്പിലും തണ്ണീർത്തടങ്ങൾ വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ച് ആഗോള അവബോധം വളർത്തുകയാണ് തണ്ണീർത്തട ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. ലോക തണ്ണീർത്തട ദിനം 2025 ‘തണ്ണീർത്തടങ്ങളും മനുഷ്യ ക്ഷേമവും’ എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും”Protecting Wetlands for Our Common Future”. എന്നതാണ് ഈ വർഷത്തെ തീം ]
* ലോക ഉകുലേലെ ദിനം ![World Play Your Ukulele Day : ലോക സംഗീതലോകത്തേയ്ക്ക് ഹവായ് – സംഗീതരംഗത്തുനിന്നും സംഭാവനയായി ലഭിച്ച മികച്ച ഒരു തന്ത്രിവാദ്യമാണ് ‘ഉകുലേലെ’, ഈ തന്ത്രി വാദ്യത്തെക്കുറിച്ചറിയാൻ അതിൻ്റെ സ്വരമാധുരിയറിയാൻ ഒരു ദിനം.]
*ഗ്രാമി അവാർഡ് ദിനം! [ഈ വർഷത്തെ ഏറ്റവും വലിയ സംഗീത പുരസ്കാര വേദിയ്ക്ക് ഗ്രാമികൾ പ്രധാന സംഗീത വേദിയാെരുക്കുന്നു. ഓരോ വർഷവും സംഗീതരംഗത്തുണ്ടാക്കുന്ന ഓരോ മികച്ച നേട്ടങ്ങൾക്കും ആദരവർപ്പിയ്ക്കുന്നതിന് സംഘടിപ്പിയ്ക്കുന്ന വാർഷിക പുരസ്കാര ചടങ്ങാണ് ഗ്രാമി എന്നറിയപ്പെടുന്ന ഗ്രാമി പുരസ്കാരങ്ങൾ.]
*സ്കൗട്ട് ഞായറാഴ്ച!
* ശ്വാസകോശം ലയിക്കുന്ന ദിവസം![ Lung Leavin’ Day : ‘ക്യാൻസറിനെതിരായ വിജയങ്ങൾ മാത്രമല്ല, നിങ്ങളുടെ ട്രാക്കുകളിൽ നിങ്ങളെ മരവിപ്പിച്ചേക്കാവുന്ന എന്തിനും മേലുള്ള വിജയങ്ങൾ ആഘോഷിക്കാനുള്ള ഒരു മികച്ച ദിനമാണ് Lung Leavin Day. ആന്തരിക സംശയങ്ങളെയും അനിശ്ചിതത്വങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും അഭിമുഖീകരിയ്ക്കുവാൻ ധൈര്യം കാണിയ്ക്കുക, മാനസീകവും ശാരീരികവുമായി കൂടുതൽ ശക്തിയും ദൃഢനിശ്ചയവും പുലർത്തുന്നത്, മനുഷ്യൻ്റെ പ്രതിരോധശേഷിയുടെ സിദ്ധിയായി കാണിയ്ക്കുന്നു എന്നതും ഈ ദിനത്തിൻ്റെ ഒരു പ്രത്യേകതയാണ്.]
* ദേശീയ മുള്ളൻപന്നി ദിനം ![National Hedgehog Day : വളരെ ചെറുതും സ്‌പൈനിയും വളരെ ഭംഗിയുള്ളതുമായ ഈ ജീവികൾ മൃഗരാജ്യത്തിലെ തോട്ടക്കാരാണ്, ഇത് പ്രാണികളെ നിയന്ത്രിക്കാനും വിത്തുകൾ പരാഗണം നടത്താനും സഹായിക്കുന്നു. മൊത്തത്തിൽ നോക്കിയാൽ, ലോകമെമ്പാടും 14 ഇനം മുള്ളൻപന്നികളുണ്ട്, അവ പ്രധാനമായും യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലുമായി കേന്ദ്രീകരിച്ചിരിക്കുന്നു. പൂന്തോട്ടങ്ങൾ, കാടുകൾ, പാർക്കുകൾ തുടങ്ങിയ ഹരിത ഇടങ്ങളിലാണ് ഈ ജീവികളെ കണ്ടുവരുന്നത്. – ഇവയെക്കുറിച്ച് അറിയാൻ പഠിയ്ക്കാൻ ഒരു ദിവസം.!]
* ഗ്രൗണ്ട്‌ഹോഗ് ഡേ (നിലം പന്നി) ![Groundhog Day : ഗ്രൗണ്ട്‌ഹോഗ് ഡേ എല്ലാ വർഷവും ഫെബ്രുവരി 2-ന് യുണൈറ്റഡ് സ്റ്റേറ്റ്‌സിലും കാനഡയിലും പ്രാദേശികമായി ആചരിച്ചു വരുന്ന ഒരു പാരമ്പര്യമാണിത്. . പെൻസിൽവാനിയ ഡച്ച് അന്ധവിശ്വാസത്തിൽ നിന്നാണ് ഈ വിശ്വാസം ഉരുത്തിരിഞ്ഞു വന്നത് , ഈ ദിവസം (ഫെബ്രുവരി 2 ന് ) ഒരു ഗ്രൗണ്ട് ഹോഗ് അതിൻ്റെ മാളത്തിൽ നിന്ന് പുറത്തുവരുകയും അതിൻ്റെ നിഴൽ കാണുകയും പിന്നീട്, അത് അതിൻ്റെ ഗുഹയിലേക്ക് പിൻവാങ്ങുകയും ചെയ്യും അങ്ങനെ സംഭവിച്ചാൽ ആ പ്രദേശത്ത് നിലവിലുള്ള ശീതകാലം ആറാഴ്ച കൂടി തുടരുമെന്നും; അതിൻ്റെ നിഴൽ കണ്ടില്ലെങ്കിൽ ആ പ്രദേശത്ത് ശീതകാലം മാറി വസന്തം നേരത്തെ എത്തും എന്നാണാ വിശ്വാസം.]
* മർമോട്ട് ദിനം ![ Marmot Day : രോമങ്ങൾ പടർന്ന് തഴച്ച വാലുകളും തടിച്ച കവിളുകളുമുള്ള ഈ ജീവികൾ പ്രകൃതിയുടെ ചെറിയ ഹാസ്യനടന്മാരാണ്. ഗ്രൗണ്ട് ഹോഗ്, വുഡ്‌ചക്കുകൾ, ഗ്രൗണ്ട് അണ്ണാൻ എന്നിവ ഉൾപ്പെടുന്ന വലിയ അണ്ണാൻ പോലുള്ള മൃഗങ്ങളുടെ ഒരു കൂട്ടമായ മാർമോട്ടുകളുടെ ആഘോഷമാണ് മാർമോട്ട് ദിനം. കാനഡ മുതൽ മെക്സിക്കോ വരെയും റഷ്യ മുതൽ ഇന്ത്യ വരെയും ലോകമെമ്പാടും മർമോട്ടുകൾ കാണപ്പെടുന്നുണ്ടെങ്കിലും, ഈ മൃഗങ്ങൾക്ക് അർഹമായ ശ്രദ്ധ ലഭിച്ചെന്ന് തോന്നുന്നില്ല. അതിനായാണ് ഈ ദിനം]
* USA ; * ദേശീയ നദി ദിനം ! [National River Day : നദികൾ എന്ന ഈ വളഞ്ഞു പുളഞ്ഞൊഴുകുന്ന പ്രകൃതിദത്തമായ നീരൊഴുക്കുകൾ, ഭൂമിയിലൂടെ കൊത്തിയെടുക്കുന്നതിന് പ്രകൃതിയുടെ തന്നെ സംവത്സരങ്ങളായുള്ള പ്രയത്നമുണ്ട്, ജെെവവൈവിധ്യമാർന്ന ഒരു ആവാസവ്യവസ്ഥയ്ക്ക് തന്നെ നിദാനമായ ഈ ജലപാതകൾ മനുഷ്യജീവിതത്തെ കെട്ടിപ്പടുക്കുന്നതിലും വളർത്തുന്നതിലും നിലനിർത്തുന്നതിലും സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പ്രസ്തുത കാര്യങ്ങളെക്കുറിച്ചറിയാൻ അനുഭവിയ്ക്കാൻ ഒരു ദിനം]
* ദേശീയ ക്യാച്ചേഴ്സ് ദിനം! [National Catchers Day : ബേസ്ബോൾ, സോഫ്റ്റ്ബോൾ കളിയിലെ ഒരു നിർണായക സ്ഥാനം എന്ന നിലയിൽ, ഹോം പ്ലേറ്റിന് പിന്നിൽ കുനിഞ്ഞുനിൽക്കുമ്പോൾ തന്നെ ആ കളികളിൽ നിർണായകമായ പങ്ക് വഹിക്കുന്ന വ്യക്തിയാണ് ക്യാച്ചർ. ആ ക്യാച്ചേർസിനെക്കുറിച്ചറിയാൻ ഒരു ദിനം]
* 2FA ദിവസം ! [ 2FA Day ; ഓൺലൈൻ സംവിധാനത്തിൽ സുരക്ഷയുടെ ഒരു അധിക പാളി ചേർക്കുന്നതിലൂടെ, രണ്ട് ഘടക പ്രാമാണീകരണം കൊണ്ട് നിങ്ങളുടെ ഡിജിറ്റൽ പ്രതിരോധത്തെ ശക്തിപ്പെടുത്തുന്നതും, നിങ്ങളുടെ ഓൺലൈൻ ഇടപെടലുകൾ സുരക്ഷിതവും സ്വകാര്യവുമാണെന്ന് ഉറപ്പാക്കുന്നതിനും ഉള്ള ഒരു ഓൺലൈൻ സുരക്ഷാ സംവിധാനം. വ്യക്തിഗത അക്കൗണ്ടുകളിലേക്കും ബിസിനസ്സ് അക്കൗണ്ടുകളിലേക്കും വഞ്ചനാപരമായ അന്യരുടെ പ്രവേശനം തടയുന്നതിനുള്ള ഒരു മാർഗമെന്ന നിലയിൽ 2000-ങ്ങളിൽ ഈ ടു-ഫാക്ടർ പ്രാമാണീകരണത്തിൻ്റെ ഉപയോഗം പ്രചാരത്തിലായി. ഇത്തരത്തിലുള്ള സ്ഥിരീകരണം ആദ്യ “ഘടകത്തിന്” പുറമേ പ്രവർത്തിക്കുന്നു, ഇത് പതിവായി പാസ്‌വേഡുകൾ മാറ്റുന്ന രീതിയാണ്. ഇതിനെക്കുറിച്ചറിയാൻ ഒരു ദിനം.]
* മെഴുകുതിരി ദിനം ! [Candlemas Day : മെഴുകുതിരി ദിനം പരിശുദ്ധ കന്യകാമറിയത്തിൻ്റെ ശുദ്ധീകരണത്തിൻ്റെ പെരുന്നാൾ എന്നും യേശുക്രിസ്തുവിൻ്റെ അവതരണത്തിൻ്റെ പെരുന്നാൾ എന്നും അറിയപ്പെടുന്നു.]
* ദേശീയ സ്ലെഡ് ഡോഗ് ദിനം! [National Sled Dog Day : ഏകദേശം 3,000 വർഷങ്ങൾക്ക് മുമ്പ് തന്നെ, ഭക്ഷണത്തിനും പാർപ്പിടത്തിനുമായി നിരവധി ജനസമൂഹങ്ങൾ വടക്കോട്ട് സൈബീരിയയിലേക്ക് നീങ്ങാൻ നിർബന്ധിതരായപ്പോൾ അവർക്കായി മഞ്ഞിലൂടെ സഞ്ചരിയ്ക്കാൻ സ്ലെഡ്, വലിയ്ക്കാൻ നായ്ക്കളെ ഉപയോഗിച്ചു തുടങ്ങിയതായി കരുതപ്പെടുന്നു. അവിടെ നിന്ന് അവർ ലാപ്‌ലാൻഡിലേക്കും അലാസ്കയിലേക്കും കാനഡയിലേക്കും ഗ്രീൻലാൻഡിലേക്കും പോയി, കൂടെ ഈ സ്ലെഡ് നായ്ക്കളും. ആ സ്ലെഡ് നായ്ക്കളെക്കുറിച്ച് അറിയാൻ ഒരു ദിനം.]
* ദേശീയ ക്രേപ്പ് ദിനം! [* National Crepe Day : മധുരവും രുചികരവുമായ എന്തും നിറയ്ക്കാൻ കഴിയുന്ന നേർത്തതും സ്വാദിഷ്ടവുമായ ഫ്രഞ്ച് പേസ്ട്രി. ബോൺ അപ്പെറ്റിറ്റിനെക്കുറിച്ചറിയിൽ ആസ്വദിയ്ക്കാൻ ഒരു ദിനം.!]
* ദേശീയ ബ്രൗൺ ഡോഗ് ദിനം ![ National Brown Dog Day : കാണാൻ കൗതുകമുള്ള, ഇളം തവിട്ട് രോമങ്ങൾ നിറഞ്ഞ, എപ്പേഴും ഉല്ലാസ ഭാവത്തിലുള്ള ഈ ഇനം നായ്ക്കളെ കുറിച്ചറിയാൻ ഒരു ദിനം. ]
* ദേശീയ ടാറ്റർ ടോട്ട് ദിനം !**[National Tater Tot Day :.]
*ദേശീയ ഹെവൻലി ഹാഷ് ദിനം!
ഇന്നത്തെ മൊഴിമുത്ത് ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌് അച്ഛനമ്മമാർ അദൃശ്യമായചിലതരം കൊളുത്തുകൾ കൊണ്ട് ;വിശ്വാസങ്ങളാലും രക്തബന്ധങ്ങളാലുംആഗ്രഹങ്ങളാലും ശീലസുഖങ്ങളാലും രൂപപ്പെടുത്തിയ ചിലതരം കൊളുത്തുകൾ കൊണ്ട് നിങ്ങളെ തളച്ചിടുന്നവരാണ്.അവർക്കു കാതു കൊടുക്കേണ്ട!കാക്കുകയാണവരെന്നു തോന്നിയാലുംതടവിലിട്ടടയ്ക്കുകയാണവർ, നിങ്ങളെ”
[ -ജലാലുദീൻ റൂമി ]************ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ************കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹനായ മലയാള സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ പൂയ്യപ്പിള്ളി തങ്കപ്പന്റെയും (1937),
സംസ്ഥാന ഹയർ സെക്കൻഡറി കലോത്സവം, പോളി കലോത്സവം, ശാസ്ത്ര നാടക മത്സരം, സർവകലാശാലാ കലോത്സവം, സംസ്ഥാന കേരളോത്സവം, ടി.ടി.ഐ. കലോത്സവം, സി.ബി.എസ്.ഇ. കലോത്സവം തുടങ്ങിയ കലോത്സവങ്ങളിൽ നാടകങ്ങളും അമേച്വർ – പ്രൊഫഷണൽ നാടകങ്ങളും സംവിധാനം ചെയ്യുന്ന മനോജ് നാരായണന്റെയും (1975),
പ്രകൃതിയിലേക്ക് മടങ്ങി രാസ വളങ്ങളും കീടനാശിനികളും വർജ്ജിച്ച് ജൈവകൃഷിയെ പറ്റി ധാരാളം പുസ്തകങ്ങൾ എഴുതുകയും തന്റെ ആശയപ്രചരണത്തിനായി ഒരുപാട് പ്രഭാഷണങ്ങളൂം സോദാഹരണ ക്ലാസുകളൂം നടത്തുകയും ചെയ്യുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള പദ്മശ്രീ ജേതാവായ കൃഷി ശാസ്ത്രജ്ഞൻ സുഭാഷ് പാലേക്കറുടെയും (1949),
തെക്കു തെക്കൊരു ദേശത്ത്, കോൾ മി അറ്റ്, സോളോ, ലൂസിയ( കന്നഡ) നെരുങ്ങി വാ മുത്തമിടാതെ ( ആദ്യ തമിഴ് ചിത്രം) തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രശസ്തയായ നർത്തകിയും അഭിനേത്രിയുമായ ശ്രുതി ഹരിഹരന്റേയും,
ശിൽപ്പ ഷെട്ടിയുടെ സഹോദരിയും ബോളിവുഡ് സിനിമ നടിയുമായ ശമിത ഷെട്ടിയുടെയും (1979),
ഇടംകൈയൻ ബാറ്റ്സ്മാനായ ശ്രീലങ്കൻ ക്രിക്കറ്റർ ഉപുൽ തരംഗയുടെയും (1985),
ദക്ഷിണ കൊറിയയിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രസിഡന്റ് പാർക് ഗ്യുൻ ഹൈയുടെയും (1952),
അറിയപ്പെടുന്ന അമേരിക്കൻ മോഡലും നടിയുമായ ക്രിസ്റ്റി ബ്രിങ്ക്ലിയുടെയും (1954),
ആഗോളതലത്തിൽ പ്രേക്ഷകരെ ആകർഷിച്ച അതുല്യമായ ശബ്ദവും ഊർജ്ജസ്വലമായ നൃത്തച്ചുവടുകളും ഉള്ള ഗായിക ഷക്കീരയുടെയും (1977),
പ്രസിദ്ധമായ എഫ്‌സി ബാഴ്‌സലോണ ലാ ലിഗ ക്ലബ്ബിനായി കളിച്ച സ്പാനിഷ് ഫുട്‌ബോൾ താരം ജെറാർഡ് പിക്കിൻ്റെയും (1987) ജന്മദിനം !!!********ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ ************മള്ളിയൂർ ശങ്കരൻ നമ്പൂതിരി ജ. (1921-2011)ടി.കെ. ബാലചന്ദ്രൻ ജ. (1928-2005)പി. ബാലചന്ദ്രന്‍ ജ. (1952-2021)രാജകുമാരി അമൃതകൗർ ജ. (1889-1964)ഖുശ്‌വന്ത് സിങ് ജ. (1915- 2014)അർഫാ കരീം ജ. (1995- 2012)തൊയൊത്തോമി ഹിദെയോഷി ജ. (1536-1598)ടലെറാൻ ജ. (1754 -1838)ജെയിംസ് ജോയ്സ് ജ. (1882-1941)അയ്ൻ റാൻഡ് ജ. (1905-1982)മിൽവിന ഡീനിന് ജ., (1912- 2009)സ്വീറ്റോസർ ഗ്ലിഗോറിച്ച് ജ. (1923- 2012)ഫറാ ഫോസെറ്റ് ജ. (1947-2009)യാസുകോ നമ്പ ജ. (1949 -1996)
ഭാഗവത ഹംസം എന്ന് അറിയപ്പെട്ടിരുന്ന ഭാഗവത പണ്ഡിതൻ മള്ളിയൂർ ശങ്കരൻ നമ്പൂതിരി (ഫെബ്രുവരി 2, 1921-2011 ഓഗസ്റ്റ് 2) ,
പൂത്താലി എന്ന ചിത്രത്തിലെ നായകനേയും വില്ലനേയും അവതരിപ്പിച്ച് മലയാളത്തിൽ ആദ്യമായി ഇരട്ട വേഷത്തിൽ അഭിനയിച്ച ചലച്ചിത്ര നടനും മോഹൻ ലാലിന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത ടി.പി. ബാലഗോപാലൻ എം.എ. അടക്കം 18 മലയാള ചിത്രങ്ങൾ നിർമ്മിച്ച ടിക്കേബീസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുടെ ഉടമയും ആയിരുന്ന നാടക-ചലച്ചിത്ര നടനും നിർമ്മാതാവുമായിരുന്ന ടി.കെ. ബാലചന്ദ്രൻ ( 1928 ഫെബ്രുവരി 02 – 2005 ഡിസംബർ 15),
പ്രമുഖനായ മലയാള നാടകകൃത്തും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പി. ബാലചന്ദ്രൻ ( 2 ഫെബ്രുവരി 1952- 5 ഏപ്രിൽ 2021
ഇന്ത്യയിലെ ആദ്യത്തെ വനിത ക്യാബിനറ്റ് മന്ത്രിയും ലഖ്‌നൗവിലെ കപൂർത്തല രാജവംശത്തിലെ അംഗവുമായിരുന്ന രാജകുമാരി അമൃതകൗർ (2 ഫെബ്രുവരി 1889 – 2 ഒക്ടോബർ 1964),
മൂർച്ചയേറിയ ഹാസ്യത്തിൽ ഊന്നിയുള്ള ഇന്ത്യൻ ഇംഗ്ലീഷ് നോവലിസ്റ്റും “എല്ലാവരോടും പകയോടെ” (ഇംഗ്ലീഷ്: With Malice towards One and ALL) എന്ന പേരിൽ പംക്തി നിരവധി പത്രങ്ങളില്‍ എഴുതുകയും ചെയ്തിരുന്ന പത്രപ്രവർത്തകന്‍ ഖുശ്‌വന്ത് സിങ്(2 ഫെബ്രുവരി 1915 – 20 മാർച്ച് 2014)
ഒമ്പതാമത്തെ വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പൂട്ടർ പ്രൊഫഷണൽ എന്ന മൈക്രോസോഫ്റ്റ് അംഗീകാരം ലഭിച്ച അർഫാ കരീം രണ്ധവ എന്ന പാകിസ്ഥാനി പെണ്‍കുട്ടി (1995 ഫെബ്രുവരി 2 -2012 ജനുവരി 14 ),
ഒരു നൂറ്റാണ്ടോളം കാലം നിലനിന്ന അരാജകത്വം അവസാനിപ്പിച്ച് ഏകീകൃത ഭരണം നടപ്പിലാക്കിയ ജപ്പാനിലെ മുൻ ഭരണാധികാരിയായിരുന്ന തൊയൊത്തോമി ഹിദെയോഷി(1536 ഫെബ്രുവരി 2 – 1598 സെപ്റ്റംബർ 18),
ഫ്രഞ്ചു രാഷ്ട്രീയനേതാവും നയതന്ത്രജ്ഞനുമായിരുന്ന ചാൾസ് മോറിസ് ദെ ടലെറാൻ-പെരിഗോർഡ് എന്ന ടലെറാൻ (1754 ഫെബ്രുവരി 2 – 1838 മേയ് 17),
യൂളിസീസ്, ഫിന്നെഗൻസ് വേക്ക് ആത്മകഥാ സ്പർശമുള്ള എ പോർട്രെയിറ്റ് ഓഫ് ദ് ആർട്ടിസ്റ്റ് ആസ് എ യങ്ങ് മാന്‍ എന്നീ നോവലുകള്‍ എഴുതി 20-ആം നൂറ്റാണ്ടിലെ സാഹിത്യത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ എഴുത്തുകാരിൽ ഒരാളായിരുന്ന ജെയിംസ് അഗസ്റ്റിൻ അലോഷ്യസ് ജോയ്സ് എന്ന ജെയിംസ് ജോയ് സ ( ഫെബ്രുവരി 2 1882 – ജനുവരി 13 1941),
അറ്റ്ലസ് ഷ്രഗ്ഗ്ഡ്, ഫൗണ്ടൻ ഹെഡ് എന്നി ഏറേ പ്രശസ്തമായ നോവലുകളെഴുതുകയും ഒബ്ജക്റ്റിവിസം എന്നൊരു തത്ത്വചിന്താ പ്രസ്താനത്തിനു രൂപം നൽകുകയും ചെയ്ത പ്രശസ്ത റഷ്യൻ-അമേരിക്കൻ നോവലിസ്റ്റും ചിന്തകയും തിരക്കഥാരചയിതാവുമായിരുന്ന അയ്ൻ റാൻഡ് (1905 ഫെബ്രുവരി 2 -1982 മാർച്ച് 6 ),
1912 ഏപ്രിൽ 15-ന് നടന്ന ടൈറ്റാനിക് കപ്പൽ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട് ജീവിച്ചിരുന്നവരിൽ – അവസാന വ്യക്തിയും എറ്റവും പ്രായം കുറഞ്ഞ (രണ്ടരമാസം) യാത്രക്കാരിയും ആയിരുന്ന മിൽവിന ഡീൻ(ഫെബ്രുവരി 2, 1912 – മേയ് 31, 2009)
യൂഗോസ്ലാവിയൻ- സെർബ് ചെസ്സ് കളിക്കാരനുംഗ്രാൻഡ്മാസ്റ്ററുമായിരുന്ന സ്വീറ്റോസർ ഗ്ലിഗോറിച്ച്( 2ഫെബ്:1923 – 14 ഓഗസ്റ്റ് 2012),
ചാർലീസ് ഏഞ്ചൽസ് എന്ന ടെലിവിഷൻ പരമ്പരയുടെ ആദ്യ സീസണിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയരുകയും നാല് തവണ പ്രൈം ടൈം എമ്മി അവാർഡ് നോമിനിയും ആറ് തവണ ഗോൾഡൻ ഗ്ലോബ് അവാർഡ് നോമിനിയുമായ ഒരു അമേരിക്കൻ അഭിനേത്രിയായിരുന്ന ഫറാ ലെനി ഫോസെറ്റ് (ഫെബ്രുവരി 2, 1947 – ജൂൺ 25, 2009),
ഏഴു കൊടുമുടികളും കീഴടക്കിയ ഏറ്റവും പ്രായം കൂടി വനിതയും (1996 വരെ), എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വനിതയും (1996 വരെ) ആയിരുന്ന ജപ്പാനീസ് പർവതാരോഹക യാസുകോ നമ്പ (1949 ഫെബ്രുവരി 2, – 1996 മേയ് 11)
ഇന്നത്തെ സ്മരണ !!!*********
ജി. ശങ്കരക്കുറുപ്പ് മ.(1901-1978)ആലി മുസ്‌ലിയാർ മ. (1861-1922)കൊച്ചിൻ ഹനീഫ മ., (1951-2010)പി.ജെ. ജോൺ മ. (1919-2011 )തിരുവൈരാണിക്കുളം എം.കെ. വാര്യർ മ. (1941-2016)പി. ഷൺമുഖം മ. (1927- 2013)ശാരംഗപാണി മ. (1925-2011)രാമചന്ദ്ര ശുക്ല മ. (1884-1941)കമർ ആസാദ് ഹാഷ്മി മ. (1926-2013)ദിമിത്രി മെൻഡലീവ് മ. (1834-1907)ജോൺ സള്ളിവൻ മ. (1858-1918)ബോറിസ് കാർലോഫ് മ. (1887-1969)ബെർട്രാൻഡ് റസ്സൽ മ. (1872-1970)സിഡ് വിഷ്യസ് മ. (1957-1979)ജീൻ കെല്ലി മ. (1912-1996) ക്രിസ്റ്റഫർ കൈൽ മ. (1974-2013) ഫിലിപ്പ് ഹോഫ്മാൻ മ. (1967-2014)
പ്രശസ്തനായ കവിയും ഉപന്യാസകാരനും മാത്രമല്ല സർവ്വകലാശാല അദ്ധ്യാപകൻ, വിവർത്തകൻ, ഗായരചയിതാവ്, ഇന്ത്യൻ പാർലമെന്റ് അംഗം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ച ജ്ഞാനപീഠം പുരസ്കാര ജേതാവ് ജി. ശങ്കരക്കുറുപ്പ് എന്ന മഹാകവി ജി (1901 ജൂൺ 3- 1978 ഫെബ്രുവരി 2),
മലബാർ കേന്ദ്രമാക്കി അരങ്ങേറിയ ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന്റെ നേതൃനിരയിൽ ഉണ്ടയിരുന്ന പ്രമുഖ ഖാദിരിയ്യ സൂഫിയും, ബ്രിട്ടീഷ് സർക്കാർ തൂക്കിലേറ്റിയ ഇസ്ലാമിക പണ്ഡിതനുമായിരുന്ന എരിക്കുന്നൻ പാലത്തും മൂലയിൽ ആലി മുസ്‌ലിയാർ (1864-1922 ഫെബ്രുവരി 2 ),
സിനിമയില്‍ ആദ്യം വില്ലന്‍ ആയിട്ടും പിന്നീട് ഹാസ്യ നടനായിട്ടും ആഭിനയിക്കുകയും സംവിധാനം ചെയ്യുകയും, തിരക്കഥ എഴുതുകയും ചെയ്ത സലീം മുഹമ്മദ് ഘൗഷ്, എന്ന കൊച്ചിൻ ഹനീഫ ( 1951 ഏപ്രിൽ 22 – 2010 ഫെബ്രുവരി 2),
കേരള ടേബിൾ ടെന്നീസ് അസോസിയേഷൻ ജോയൻറ് സെക്രട്ടറിയും പാലക്കാട് ജില്ലാ അസോസിയേഷൻ സെക്രട്ടറിയും അന്താരാഷ്ട്ര ടേബിൾ ടെന്നീസിലെ മലയാളിയായ അമ്പയറും ആയിരുന്ന പി.ജെ. ജോൺ ( മ. 2011 ഫെബ്രുവരി 2),
പരേതനായ നാടകകൃത്തും, നടനും, സംവിധായകനുമായ എം.എസ്. വാര്യരുടെ ഇളയ സഹോദരനും, എന്റെ ഗ്രാമം, മധുരിക്കുന്ന രാത്രി, സയമമായില്ലാപോലും, സത്യം തുടങ്ങി ഇരുപതോളം സിനിമകളിലും സ്‌ത്രീ, വാത്സല്യം, ഭാഗ്യലക്ഷ്‌മി എന്നിവയടക്കം മുപ്പതോളം സീരിയലുകളിലും അഭിനയിച്ച തിരുവൈരാണിക്കുളം എം കെ വാര്യർ ( 1942 -2016 ഫെബ്രുവരി 2),
കോൺഗ്രസ് നേതാവും പുതുച്ചേരി മുൻ മുഖ്യമന്ത്രിയുമായിരുന്ന പി. ഷൺമുഖം(1927 – 2 ഫെബ്രുവരി 2013),
പുന്നപ്ര-വയലാർ സമര സേനാനിയും മുപ്പതോളം സിനിമകൾക്ക് തിരക്കഥ എഴുതുകയും 16 നാടകങ്ങൾക്കും ചില ബാലെകൾക്കും കഥയും തിരക്കഥയും രചിക്കുകയും ചെയ്ത ശാരംഗപാണി (1925-2011 ഫെബ്രുവരി 02) ,
ഹിന്ദി സാഹിത്യത്തിന്റെ ചരിത്രം ആദ്യമായി ശാസത്രീയമായി ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ച ആചാര്യ ശുക്ല എന്ന് അറിയപ്പെട്ടിരുന്ന രാമചന്ദ്ര ശുക്ല (4 ഒക്ടോബർ 1884 – 2 ഫെബ്രുവരി 1941),
പാഞ്ച്വാൻ ചിരാഗ്” എന്ന സഫ്ദർ ഹശ്മിയുടെ ജീവചരിത്രം എഴുതിയ സഫ്ദർ ഹാഷ്മിയുടെ അമ്മയും എഴുത്തുകാരിയുമായിരുന്ന കമർ ആസാദ് ഹാഷ്മി (4 മാർച്ച് 1926 – 2 ഫെബ്രുവരി 2013),
മൂലകങ്ങളുടെ ആവർത്തനപ്പട്ടിക രൂപപ്പെടുത്തിയ റഷ്യൻ രസതന്ത്രജ്ഞനും കണ്ടുപിടുത്തക്കാരനുമായ ദിമിത്രി മെൻഡലീവ് (8 ഫെബ്രുവരി 1834-2 ഫെബ്രുവരി 1907),
അമേരിക്കൻ ബോക്‌സറും ഗ്ലൗഡ് ബോക്‌സിംഗിലെ ആദ്യ ഹെവിവെയ്റ്റ് ചാമ്പ്യനുമായ ജോൺ എൽ സള്ളിവൻ (ഒക്‌ടോബർ 15, 1858 – ഫെബ്രുവരി 2, 1918)
2) ഫ്രാങ്കെൻസ്റ്റൈൻ, ദി മമ്മി തുടങ്ങിയ ചിത്രങ്ങളിലെ ഐക്കണിക് ഹൊറർ മോൺസ്റ്റേഴ്‌സ് ആയി അറിയപ്പെടുന്ന ഇംഗ്ലീഷ് നടൻ ബോറിസ് കാർലോഫ് എന്ന വില്യം ഹെൻറി പ്രാറ്റ് (23 നവംബർ 1887 – 2 ഫെബ്രുവരി 1969),
ബ്രിട്ടീഷ് ദാർശനികനും, യുക്തിചിന്തകനും, ഗണിതശാസ്ത്രജ്ഞനും, ചരിത്രകാരനും, സമാജവാദിയും, സമാധാനവാദിയും സാമൂഹ്യ സിദ്ധാന്തിയും നോബല്‍ സമ്മാന്‍ ജേതാവും ആയിരുന്ന ബെർട്രാൻഡ് ആർതർ വില്യം റസ്സൽ എന്ന ബെർട്രാൻഡ് റസ്സൽ(18 മേയ് 1872- 2 ഫെബ്രുവരി 1970),
ഇംഗ്ലീഷ് സംഗീതജ്ഞൻ, സെക്‌സ് പിസ്റ്റൾസ് എന്ന പങ്ക് റോക്ക് ബാൻഡിൻ്റെ ബാസിസ്റ്റായ സിഡ് വിഷ്യസ് എന്ന സൈമൺ ജോൺ റിച്ചി(10 മെയ് 1957 – 2 ഫെബ്രുവരി 1979),
പ്രശസ്ത അമേരിക്കൻ നടൻ, നർത്തകൻ, ഗായകൻ, ചലച്ചിത്ര നിർമ്മാതാവ്, നൃത്തസംവിധായകൻ, സിങ്ങ് ഇൻ ദ റെയിൻ, ദി പൈറേറ്റ് തുടങ്ങിയ ചിത്രങ്ങളിലെ കായികക്ഷമതയുടെയും ഊർജ്ജസ്വലമായ നൃത്തത്തിൻ്റെയും പ്രകടനത്തിന് പേരുകേട്ട യൂജിൻ കുറാൻ കെല്ലി എന്ന ജീൻ കെല്ലി (ഓഗസ്റ്റ് 23, 1912 – ഫെബ്രുവരി 2, 1996),
യുഎസ് നേവി സീൽ, ഇറാഖ് യുദ്ധത്തിൽ 160-ലധികം പേർ കൊലപ്പെടുത്ത കയും നിരവധി മെഡലുകൾ ലഭിക്കുകയും ചെയ്ത അമേരിക്കൻ സ്‌നൈപ്പർ ക്രിസ്റ്റഫർ സ്കോട്ട് കൈലി (ഏപ്രിൽ 8, 1974 – ഫെബ്രുവരി 2, 2013),
ന്യൂയോർക്കിലെ ദി മാസ്റ്റർ, കപോട്ട്, സിനെക്‌ഡോച്ചെ തുടങ്ങിയ ചിത്രങ്ങളിലെ വൈവിധ്യവും തീവ്രവുമായ പ്രകടനത്തിന് 21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അമേരിക്കൻ നടൻ ഫിലിപ്പ് സെയ്‌മോർ ഹോഫ്മാൻ (ജൂലൈ 23, 1967 – ഫെബ്രുവരി 2, 2014),
ചരിത്രത്തിൽ ഇന്ന് !!!.*********
1509 – ഡ്യു യുദ്ധം (തുർക്കി, ഈജിപ്ത്, ഗുജറത്തിലെ സുൽത്താൻ, സാമൂതിരി എന്നിവരടങ്ങിയ സഖ്യം, പോർച്ചുഗീസുകാർക്കെതിരെ നടത്തിയ യുദ്ധം
1653 – ന്യൂ ആംസ്റ്റർഡാം എന്ന അമേരിക്കൻ പ്രദേശം ഒരു നഗരമായി സംയോജിപ്പിക്കപ്പെടുകയും ഒടുവിൽ’ന്യൂയോർക്ക് ‘ ആയി മാറുകയും ചെയ്തു
1852 – ലോകത്തിലെ ആദ്യ പൊതു ശുചീകരണ കേന്ദ്രം (ഫ്ലഷിങ് ടോയ് ലറ്റ് ) ലണ്ടനിൽ തുറന്നു.
1709 – നാലര വർഷത്തോളം മരുഭൂമിയിലെ ദ്വീപിൽ ഒറ്റപ്പെട്ടുജീവിച്ച ബ്രിട്ടീഷ് നാവികനായ അലക്‌സാണ്ടർ സെൽകിർക്കിനെ പര്യവേക്ഷകനും കടൽ ക്കൊള്ളക്കാരനുമായ വില്യം ഡാംപിയർ കണ്ടെത്തി രക്ഷപ്പെടുത്തി, അദ്ദേഹത്തിൻ്റെ കഥ ഒടുവിൽ “റോബിൻസൺ ക്രൂസോ” എന്ന നോവലിന് പ്രചോദനമായി.
1848 – ഗ്വാഡലൂപ്പ് ഹിഡാൽഗോ ഉടമ്പടിയിൽ ഒപ്പുവെച്ച് മെക്സിക്കൻ- അമേരിക്കൻ യുദ്ധം അവസാനിപ്പിച്ചതിന് ശേഷം 15 മില്യൺ ഡോളറിന് ടെക്സസ്, കാലിഫോർണിയ, ന്യൂ മെക്സിക്കോ, അരിസോണ എന്നിവ യു.എസ് ഏറ്റെടുത്തു.
1876 – നാഷണൽ ലീഗ് ഓഫ് പ്രൊഫഷണൽ ബേസ്ബോൾ ക്ലബ്സ് മേജർ ലീഗ് ബേസ്ബോൾ രൂപീകരിച്ചു.
1878 – ഗ്രീസ് തുർക്കിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു
1892 – ഹാരി ഷാർപ്പും ഫ്രാങ്ക് ക്രോസ്ബിയും തമ്മിൽ ഇല്ലിനോയിയിലെ നെമോക്കിയിൽ ആധുനിക നിയമങ്ങൾക്കനുസരിച്ചുള്ള ഏറ്റവും ദൈർഘ്യമേറിയ ബോക്സിംഗ് മത്സരം നടന്നു. ഇത് 77 റൗണ്ടുകൾ നീണ്ടു, ഒടുവിൽ നോക്കൗട്ടിലൂടെ ഷാർപ്പ് വിജയിച്ചു.
1901 – ഗ്രേറ്റ് ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ സംസ്ഥാന ശവസംസ്കാരം നടന്നു, ഇത് ചരിത്രത്തിലെ യൂറോപ്യൻ രാജകുടുംബത്തിൻ്റെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നായിരുന്നു.
1922 – ജെയിംസ് ജോയിസിന്റെ ഉലിസസ് പ്രസിദ്ധീകരിച്ചു.
1931 – ഇന്ത്യയിലെ യുവാക്കളോട് ധീരത കൈവിടരുതെന്ന് അഭ്യർഥിച്ച് ലാഹോർ ജയിലിൽ നിന്നും ഭഗത് സിങിന്റെ കത്ത്.
1939 – ഹിറ്റ്ലർ ജർമൻ പാർലമെന്റ് പിരിച്ചു വിട്ടു.
1943 – സ്റ്റാലിൻഗ്രാഡ് യുദ്ധത്തിനുശേഷം ജർമ്മൻ ആറാമത്തെ സൈന്യം സോവിയറ്റ് റെഡ് ആർമിക്ക് കീഴടങ്ങി, ഇത് രണ്ടാം ലോക മഹായുദ്ധത്തിൽ വലിയ വഴിത്തിരിവായി
1945 – രണ്ടാം ലോക മഹായുദ്ധത്തിന് വഴിത്തിരിവായി Balttle of Stalin grad ൽ Axis Power തോറ്റു.
1946 – ഐക്യരാഷ്ട്രസഭ യുടെ ആദ്യ സെക്രട്ടറിയായി ട്രിഗ്വിലീ ചുമതലയേറ്റു.
1964 – ജനപ്രിയ ആക്ഷൻ ഫിഗർ ടോയ് സീരീസ് ജിഐ ജോ ഹാസ്ബ്രോ പുറത്തിറക്കി
1968 – തുമ്പ (TERLS ) ഐക്യ രാഷ്ട്ര സംഘടനക്ക് സമർപ്പിച്ചു.
1971 – ഇദി അമിൻ ഉഗാണ്ടയുടെ പ്രസിഡൻ്റായി സ്വയം പ്രഖ്യാപിക്കുകയും അടുത്ത എട്ട് വർഷക്കാലം ലോകത്തിലെ ഏറ്റവും ക്രൂരനായ ഏകാധിപതിയായി ഭരിക്കുകയും ചെയ്തു.
1978 – കോൺഗ്രസ് (ഐ) ക്ക് കൈപ്പത്തി ചിഹ്നം അനുവദിച്ചു.
1982 – ഹമാ കൂട്ടക്കൊല: സിറിയൻ സർക്കാർ ഹമാ എന്ന പട്ടണം ആക്രമിക്കുന്നു.
1990 – ദക്ഷിണാഫ്രിക്കൻ വർണ്ണ വിവേചന വിരുദ്ധ പ്രവർത്തകനായ നെൽസൺ മണ്ടേലയ്‌ക്കെതിരായ നിരോധനം പ്രസിഡൻ്റ് എഫ്‌ഡബ്ല്യു ഡി ക്ലർക്ക് നീക്കി.
1995 – യുഎസ് സ്പേസ് ഷട്ടിൽ ഡിസ്കവറി വിക്ഷേപിച്ചു.
2006 – ദേശീയ തൊഴിലുറപ്പു പദ്ധതി ആരംഭിച്ചു. ബൽജിയംകാരനായ സാമ്പത്തിക ശാസ്ത്രജ്ഞൻ ജീൻ ഡ്രെസെയാണ് ഈ ആശയത്തിന്റെ സൃഷ്ടാവ്.
2007 – പിറവം എം.എൽ.എ. എം.ജെ.ജേക്കബിന്റെ തിരഞ്ഞെടുപ്പ് കേരള ഹൈക്കോടതി റദ്ദാക്കി.
2008 – ജനശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തു.
2009 – നടനും ഗായകനും ഡ്രാഗ് ക്വീനുമായ റുപോൾ ആതിഥേയത്വം വഹിച്ച ജനപ്രിയ റിയാലിറ്റി ഷോ “റുപോളിൻ്റെ ഡ്രാഗ് റേസ്” ലോഗോ ടിവിയിൽ പ്രദർശിപ്പിച്ചു.
2012 – ഫിൻഷ്ഹാഫെൻ ജില്ലയ്ക്ക് സമീപം പാപുവ ന്യൂ ഗിനിയയുടെ തീരത്ത് എം.വി റാബുൾ ക്യൂൻ ഫെറി മുങ്ങി 146-165 പേർ മരിച്ചു.
2016 – നേപ്പാൾ കരസേനാ മേധാവി രാജേന്ദ്ര ഛേത്രിക്ക് ഇന്ത്യൻ ജനറൽ ഓണററി പദവി നൽകി ആദരിച്ചു.
2020 – സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് ഓസ്ട്രിയൻ ഡൊമിനിക് തീമിനെ (6-4, 4-6, 2-6, 6-3, 6-4) തോൽപ്പിച്ച് ഓസ്‌ട്രേലിയൻ ഓപ്പണിൽ എട്ടാം കിരീടം നേടി
2021 – അമേരിക്കൻ സംരംഭകനും ആമസോണിൻ്റെ സ്ഥാപകനുമായ ജെഫ് ബെസോസ് സിഇഒ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചു.
. By ‘ ടീം തത്ത്വമസി – ജ്യോതിർഗ്ഗമയ ‘. ************ Rights Reserved by Team Jyotirgamaya