ബജറ്റിലെ നിരാശയോ? ആദ്യം കുതിച്ചുയർന്ന ഇന്ത്യൻ ഓഹരി വിപണി പൊടുന്നനെ കൂപ്പുകുത്തി! സംഭവിക്കുന്നതെന്ത്

മുംബൈ: മൂന്നാം മോദി സർക്കാരിന്‍റെ രണ്ടാം ബജറ്റ് അവതരണം ധനമന്ത്രി നിർമല സീതാരാമൻ തുടരവെ ഇന്ത്യൻ ഓഹരി വിപണിയിൽ തകർച്ച. ബജറ്റ് അവതരണത്തിന്‍റെ തുടക്കത്തിൽ കുതിച്ചുയർന്ന ഓഹരി വിപണിയാണ്, ബജറ്റ് അവതരണം പകുതിയാകുമ്പോൾ പൊടുന്നനെ കൂപ്പുകുത്തിയത്.

രാജ്യത്ത് പുതിയ ആദായ നികുതി ബിൽ, അടുത്താഴ്ച പാർലമെന്‍റിൽ അവതരിപ്പിക്കും; നടപ്പാക്കുന്നത് വമ്പൻ മാറ്റങ്ങൾ

ബജറ്റ് പ്രഖ്യാപനങ്ങൾ തുടങ്ങിയപ്പോൾ ഓഹരി വിപണിയിൽ വൻ മുന്നേറ്റമാണ് അനുഭവപ്പെട്ടത്. ഒരു ഘട്ടത്തിൽ സെൻസെക്സ് 300 ഉം നിഫ്റ്റി 95 പോയിന്‍റും ഉയർന്നിരുന്നു. എന്നാൽ പതിനൊന്ന് മണിക്ക് തുടങ്ങിയ ബജറ്റ് അവതരണം ഒരു മണിക്കൂർ പിന്നിട്ട് 12 മണിയിലെത്തുമ്പോൾ ഓഹരി വിപണിയിൽ തിരിച്ചടിയാണ് കാണുന്നത്. നിലവിൽ സെൻസെക്സ് 371 ഉം നിഫ്റ്റി 99 ഉം പോയിന്‍റും താഴ്ന്നാണ് വ്യാപാരം തുടരുന്നത്.

ബജറ്റ് അവതരണം പൂർത്തിയാകുമ്പോൾ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായാൽ ഓഹരി വിപണി ഉണർന്നേക്കും. അല്ലെങ്കിൽ ബജറ്റിലെ നിരാശ പ്രകടമാക്കി ഓഹരി വിപണി വീണ്ടും താഴേക്ക് പതിച്ചേക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin