കാസര്‍ഗോഡ്: കാസര്‍ഗോഡ് പുലിയെ ചത്തനിലയില്‍ കണ്ടെത്തി. അഡൂരിലെ വീട്ടുവളപ്പിലെ കിണറ്റിലാണ് പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്.

ദേലമ്പാടി പഞ്ചായത്തിലെ തലപ്പച്ചേരിയിലെ മോഹനയുടെ വീട്ടുവളപ്പിലെ കിണറിലാണ് രാവിലെ ചത്ത പുലിയെ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി.

മൂന്ന് ദിവസമായി വീട്ടിലെ മോട്ടോര്‍ കേടായിരുന്നു.കിണറില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് പുലി കിണറിലുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

വെറ്ററിനറി സര്‍ജനും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തിയ ശേഷം കിണറില്‍ നിന്ന് പുറത്തെത്തിക്കും.

പ്രദേശത്ത് ദിവസങ്ങളായി പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. രണ്ടു ദിവസം മുമ്പ് തൊട്ടടുത്ത് കര്‍ണാടക വനമേഖലയില്‍ ആനകള്‍ തമ്മില്‍ ഏറ്റുമുട്ടി ഒരു ആന ചെരിഞ്ഞിരുന്നു. മൂന്നു മാസം മുമ്പ് ദേലംപാടിയില്‍ പന്നിക്ക് വെച്ച കെണിയില്‍ വീണ് പുലി ചത്തിരുന്നു

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed