ഓർമ്മശക്തിയും ബുദ്ധിശക്തിയും കൂട്ടാന്‍ സഹായിക്കുന്ന മൂന്ന് പോഷകങ്ങൾ
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോറ്. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓർമ്മശക്തിയും ബുദ്ധിശക്തിയും കൂട്ടാന്‍ സഹായിക്കുന്ന ചില പോഷകങ്ങളെ പരിചയപ്പെടാം.
1. ഒമേഗ-3 ഫാറ്റി ആസിഡുകൾ
ആരോഗ്യകരമായ കൊഴുപ്പുകളാണ് ഒമേഗ-3 ഫാറ്റി ആസിഡുകൾ. ഓർമ്മശക്തിയും ബുദ്ധിശക്തിയും കൂടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഒമേഗ-3 ഫാറ്റി ആസിഡുകൾ സഹായിക്കും. സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷുകള്‍, വാള്‍നട്സ്, ഫ്ലക്സ് സീഡ്, ചിയ സീഡ്, മുട്ട, സോയാ ബീന്‍സ് തുടങ്ങിയവയിലൊക്കെ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.
2. വിറ്റാമിന്‍ ബി
വിറ്റാമിന്‍ ബി6, ബി9(ഫോളേറ്റ്), ബി12 തുടങ്ങിയ ബി വിറ്റാമിനുകളും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാനും ബുദ്ധിശക്തി കൂട്ടാനും സഹായിക്കും. ഇതിനായി ബനാന, ഉരുളക്കിഴങ്ങ്, ചീര, പയറുവര്‍ഗങ്ങള്‍, ഓറഞ്ച്, മുട്ട, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
3. ആന്‍റി ഓക്‌സിഡന്‍റുകള്‍
ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് വിറ്റാമിന്‍ സി, ഇ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഓർമ്മശക്തിയും ബുദ്ധിശക്തിയും കൂടാന്‍ ഗുണം ചെയ്യും. ഇതിനായി ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി, ഡാര്‍ക്ക് ചോക്ലേറ്റ്, ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട്, നട്സ്, സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന പ്രഭാതഭക്ഷണങ്ങള്‍