കൊച്ചി: വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ ഒരു ജാതി ജാതകം സിനിമയ്ക്ക് ഗള്‍ഫില്‍ നിരോധനമെന്ന് റിപ്പോര്‍ട്ട്.
 ജനുവരി 31 നാണ് ചിത്രം തീയറ്ററില്‍ റിലീസ് ചെയ്തത്. എം.മോഹനന്‍ സംവിധാനം ചെയ്ത ചിത്രം എല്‍ജിബിടിക്യു+ കമ്മ്യൂണിറ്റിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധനം നേരിടുന്നു എന്നാണ് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒമാന്‍ ഒഴികെ എല്ലാ ജിസിസി രാജ്യങ്ങളിലും സിനിമ നിരോധനം നേരിടുന്നുണ്ട്. 2024 ഓഗസ്റ്റ് 22 നാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ചിത്രം വൈകുകയായിരുന്നു. 

വിനീത് ശ്രീനിവാസന്‍, സംവിധായകന്‍ എം. മോഹനന്‍, നിഖില വിമല്‍ എന്നിവര്‍ അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഒരു ജാതി ജാതകം.

ഒരു ജാതി ഒരു ജാതകത്തില്‍ ബാബു ആന്റണി,പി പി കുഞ്ഞികൃഷ്ണന്‍, മൃദുല്‍ നായര്‍, ഇഷാ തല്‍വാര്‍, വിധു പ്രതാപ്,സയനോര ഫിലിപ്പ്,കയാദു ലോഹര്‍,രഞ്ജി കങ്കോല്‍,അമല്‍ താഹ, ഇന്ദു തമ്പി,രഞ്ജിത മധു, ചിപ്പി ദേവസ്യ, വര്‍ഷ രമേശ്, പൂജ മോഹന്‍രാജ്, ഹരിത പറക്കോട്, ഷോണ്‍ റോമി, ശരത്ത് ശഭ, നിര്‍മ്മല്‍ പാലാഴി, വിജയകൃഷ്ണന്‍, ഐശ്വര്യ മിഥുന്‍ കൊറോത്ത്, അനുശ്രീ അജിതന്‍, അരവിന്ദ് രഘു, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

 

By admin

Leave a Reply

Your email address will not be published. Required fields are marked *