മുംബൈ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെ മുംബൈ ആസ്ഥാനമായുള്ള ടെക് കമ്പനിയായ വക്രംഗിയുടെ  സ്ഥാപകൻ മരിച്ചു. വക്രംഗിയുടെ സ്ഥാപകനും പ്രമോട്ടറും എമിരറ്റസ് ചെയർമാനുമായ ദിനേശ് നന്ദ്വാന (62) ആണ് മരിച്ചത്.
അന്ധേരിയിൽ അദ്ദേഹത്തിന്റെ വസതിയിൽ ഇ.ഡിയുടെ റെയ്ഡ് നടക്കുന്നതിനിടെയായിരുന്നു മരണം.

ദിനേശ് നന്ദ്വാനയുടെ വസതിയിലടക്കം അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധിയിടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.

ഇ.ഡിയുടെ ജലന്ധർ യൂണിറ്റ് ഉദ്യോഗസ്ഥർ വീട്ടിൽ റെയ്ഡ് നടത്തുന്നതിനിടെ ദിനേശ് നന്ദ്വാനയുടെ ആരോഗ്യനില വഷളാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി.
ആശുപത്രിയിലെത്തും മുമ്പേ അദ്ദേഹം മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം കൃത്യമായി അറിയാനാകൂവെന്നാണ് റിപ്പോർട്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *