മലയാളത്തിന്റെ പ്രിയനടിയാണ് പാർവതി തിരുവോത്ത്. മലയാള സിനിമയിൽ തന്റെതായ ഇടം കണ്ടെത്തിയ  നടി. വലിയ അവസരങ്ങൾ പലതും നഷ്ടമായെങ്കിലും മലയാള  സിനിമക്ക് പാർവതിയെ പൂർണമായും ഉപേക്ഷിക്കാൻ കഴിയില്ല. താൻ അഭിനയിക്കുന്ന സിനിമകളിലൂടെ അവർ അത് തെളിയിച്ച് കൊണ്ടിരിക്കുകയുമാണ്. 
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് കൊണ്ടുവരാൻ മുൻനിരയിൽ  പാർവതിയും ഉണ്ടായിരുന്നു.   ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്ത് വന്നപ്പോൾ തന്നെയുണ്ടായി പൊട്ടിത്തെറികൾ ഇതുവരെയും കെട്ടടങ്ങിട്ടില്ല.  ഈ വിഷയത്തിൽ ഒരു തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ്  പാർവതിയിപ്പോൾ. 

ഹേമ കമ്മിറ്റി അം​ഗമായിരുന്ന നടി ശാരദയ്ക്കെതിരെ പരസ്യ വിമർശനം ഉന്നയിക്കുകയാണ് പാർവതി.  ശാരദയുടെ ഭാ​ഗത്ത് നിന്നും ഏറെ  വേദനിപ്പിച്ച  .പരാമർശം നിന്നുണ്ടായിട്ടുണ്ടെന്ന് ഒരു അഭിമുഖത്തിൽ  പാർവതി തുറന്ന് പറയുന്നു .
“ഹേമ കമ്മിറ്റിയിൽ ജസ്റ്റിസ് ഹേമയുൾപ്പെടെ മൂന്ന് സ്ത്രീകളാണുള്ളത്. അതിൽ ഒരാൾ പ്ര​​ഗൽഭ നടി ശാരദയായിരുന്നു. ഹേമ കമ്മിറ്റിക്ക് മുന്നിൽ എട്ട് മണിക്കൂറാണ് സംസാരിച്ചത്.
ഒരു പതിറ്റാണ്ട് ഞാൻ കടന്ന് പോയ കാര്യങ്ങൾ അവരുടെ മുന്നിൽ തുറന്ന് പറഞ്ഞു. ലൈം​ഗികാതിക്രമം മാത്രമല്ല പ്രശ്നങ്ങൾ. അവർ ഞാൻ പറയുന്നതെല്ലാം എഴുതുകയാണ്. ഓരോ പേജും എഴുതിക്കഴിഞ്ഞ് നമ്മൾക്ക് വായിച്ച് കേൾപ്പിക്കും. ട്രോമയിൽ റീ ലിവ് ചെയ്യേണ്ടി വരുന്നത് ഭ്രാന്ത് പിടിപ്പിക്കും.

എല്ലാം പറഞ്ഞിട്ടും കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരുന്നുണ്ടായിരുന്നില്ല. ഞങ്ങളുടെ ചോ​രയും നീരും നൽകിയ കമ്മിറ്റി റിപ്പോർട്ട് എവിടെയെന്ന് ഞങ്ങൾ ചോദിച്ചു. ഇത്രയും പ്രശ്നമാണ് ഇൻഡസ്ട്രിയിൽ നിൽക്കാനെങ്കിൽ എന്തുകാെണ്ട് നിങ്ങൾക്ക് ഈ രം​ഗം വിട്ടുകൂടാ, നിങ്ങൾ പ്ലോബ്ലമാറ്റിക്കാണ് എന്നാണ് ശാരദ മാം പറഞ്ഞത്. ഈ സ്ത്രീക്ക് മുന്നിലാണ് ഞാനെന്റെ ആത്മാവ് തുറന്ന് കാണിച്ചത്. ഞാനും ഒ‌രുപാട് സ്ത്രീകളും.

വർക്ക് ചെയ്യാനുള്ള അർഹതപ്പെട്ട ഇടം ചോദിച്ചതിന് ഞങ്ങളോട് ഇവിടം വിടാനാണ് പറയുന്നത്. ഒരു പുരുഷൻ ​ഗ്യാസ് ലെെറ്റ് ചെയ്താൽ എനിക്കത് കൈകാര്യം ചെയ്യാം. പക്ഷെ ഒരു സ്ത്രീ അങ്ങനെ ചെയ്യുമ്പോൾ വേദന തോന്നും.
എവിടെയാണ് അനുകമ്പ. സർക്കാർ നിയോ​ഗിച്ച കമ്മിറ്റിക്ക് മുന്നിൽ പോയിട്ട് അവർ പറയുന്നത് നിങ്ങൾ വെറുതെ പരാതിപ്പെടുകയാണ് എന്നാണ്. സംഭവിച്ചത് കൊണ്ടല്ലേ പരാതിപ്പെടുന്നത്” എന്നും  പാർവതി ചോദിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *