ഡൽഹി: മുന്‍ ബോളിവുഡ് നടി മംമ്ത കുല്‍ക്കര്‍ണിയെ കിന്നര്‍ അഖാഡയില്‍ നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട്. കുംഭമേളയ്ക്കിടെ മംമ്ത കുൽക്കർണി സന്യാസം സ്വീകരിച്ചത്.
സന്യാസം സ്വീകരിച്ച് ദിവസങ്ങൾക്കകം അത് താരത്തിന് നഷ്ടമായി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 13 സന്യാസി മഠങ്ങളില്‍ ഒന്നായ കിന്നര്‍ അഖാഡയിലൂടെയായിരുന്നു ഇവർ സന്യാസം സ്വീകരിച്ചത്.  

താരത്തെ മാത്രമല്ല മംമ്തയെ സന്യാസ ദീക്ഷ നൽകിയ മഹാമണ്ഡലേശ്വര്‍ പദവിയിലേക്ക് ഉയര്‍ത്തിയ ആചാര്യ മഹാമണ്ഡലേശ്വര്‍ ലക്ഷ്മി നാരായണ്‍ ത്രിപാഠിയേയും കിന്നര്‍ അഖാഡയില്‍ നിന്ന് പുറത്താക്കിയതായി സ്ഥാപകന്‍ അജയ് ദാസ് പറഞ്ഞു. 

മംമ്ത കുല്‍ക്കര്‍ണിയെ മഹാമണ്ഡലേശ്വര്‍ പദവിയിലേക്ക് നിയമിച്ചത് വലിയ വിവാദം സൃഷ്ടിക്കുകയും നിരവധി പേർ എതിര്‍പ്പുമായി രം​ഗത്തെത്തുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് അഖാഡയുടെ നടപടി.
തങ്ങളറിയാതെയാണ് നടിയെ മഹാമണ്ഡലേശ്വരാക്കിയതെന്നാണ് അഖാഡയുടെ ആരോപണം. 

മതപരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ട്രാൻസ്‌ജെൻഡർ സമൂഹത്തെ ഉയർത്തുകയും ചെയ്യുന്നതിനായാണ് ലക്ഷ്മി നാരായണ്‍ ത്രിപാഠിയെ ആചാര്യ മഹാമണ്ഡലേശ്വർ ആക്കിയത്. 

എന്നാൽ അദ്ദേഹം ഈ ഉത്തരവാദിത്തങ്ങളിൽ നിന്ന് വ്യതിചലിക്കുകയാണുണ്ടായതെന്നാണ് ആരോപണം.

By admin

Leave a Reply

Your email address will not be published. Required fields are marked *