യുഎഇയിൽ ഇന്ന് വിവിധയിടങ്ങളിൽ മഴക്ക് സാധ്യത
ദുബായ്: ഇന്ന് യുഎഇയിലെ താപനിലയിൽ കുറവ് രേഖപ്പെടുത്തുമെന്നും വിവിധയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാത്രിയിൽ ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും. ശനിയാഴ്ച രാവിലെ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. തീരപ്രദേശ മേഖലകളിൽ താപനില ഏറ്റവും കൂടിയത് 22 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയും ഏറ്റവും കുറഞ്ഞത് 13 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെയും രേഖപ്പെടുത്തും.
Read also: സൗദിയിൽ 15-ാമത് യാംബു പുഷ്പമേളക്ക് വർണാഭമായ തുടക്കം
മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ട്. കാറ്റ് ശക്തമാകാനും പൊടിപടലങ്ങൾ ഉയരാനും സാധ്യതയുള്ളതിനാൽ പൗരന്മാരും താമസക്കാരും ശ്രദ്ധ പുലർത്തണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.