പട്ടാപ്പകൽ വീട്ടിനകത്ത് അപരിചിതൻ, യുവതിയെ കടന്നുപിടിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമം, 65കാരൻ അറസ്റ്റിൽ

കായംകുളം: പുതുപ്പള്ളി സ്വദേശിനിയായ യുവതിയെ പട്ടാപ്പകൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കായംകുളം പുതുപ്പള്ളി  മനേഷ് ഭവനം വീട്ടിൽ മനോഹരനെ (65) അറസ്റ്റ് ചെയ്തു. പുതുപ്പള്ളി സ്വദേശിനിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്.  അപ്രതീക്ഷിതമായി വീടിനകത്ത് കയറിയ മനോഹരനെ കണ്ട് യുവതി ആദ്യം പകച്ചു. പിന്നീട് കടന്ന് പിടിച്ചതോടെ യുവതി ബഹളം വെച്ചു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തി പ്രതി രക്ഷപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.

സഹോദരിയുടെ മകനെ മര്‍ദ്ദിച്ചു, ചോദ്യം ചെയ്തവരുടെയെല്ലാം ദേഹത്ത് ആസിഡ് ഒഴിച്ചു, മുൻ സൈനികന് 10 വര്‍ഷം തടവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin