കൊച്ചി: ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ അതിക്രൂര ആക്രമണത്തിന് ഇരയായ പെൺകുട്ടി ചികിത്സയ്ക്കിടെ മരിച്ചു. 6 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തിയിരുന്നത്. ഉച്ചയ്ക്ക് 2 മണിയോടെയാണു മരണം. പെൺകുട്ടിയെ മർദിച്ച തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തിേയക്കും. പോക്സോ കേസ് അതിജീവിതയാണ് 19 വയസ്സുള്ള പെൺകുട്ടി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റും.ഞായറാഴ്ച വൈകിട്ട് 4 മണിയോടെയാണ് പെൺകുട്ടിയെ വീടിനുള്ളിൽ പരിക്കേറ്റ നിലയിൽ ബന്ധു കണ്ടെത്തിയത്. തുടർന്ന് തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും നില വഷളായതോടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കയ്യിലും തലയിലും പരിക്കുകളുണ്ടായിരുന്നു. അർധനഗ്നയായാണു വീട്ടിൽ കിടന്നിരുന്നത്. യുവതിയുടെ മാതാവിന്റെ പരാതിയിൽ ബലാത്സംഗത്തിനും കൊലപാതക ശ്രമത്തിനുമാണു പൊലീസ് കേസെടുത്തിട്ടുള്ളത്.ക്രൂരപീഡനങ്ങളാണു പെൺകുട്ടി നേരിട്ടതെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. പെൺകുട്ടിയുടെ സുഹൃത്ത് അനൂപ് ശനിയാഴ്ച രാത്രി വീട്ടിലെത്തുകയും മർദിക്കുകയുമായിരുന്നു. മറ്റ് ആണ്‍സുഹൃത്തുക്കളെ ചൊല്ലിയായിരുന്നു ആക്രമണം. കയ്യിൽ കിട്ടിയതെല്ലാം ഉപയോഗിച്ച് ആക്രമിച്ചു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ലൈംഗികമായും ആക്രമിച്ചു. ചുറ്റിക കൊണ്ടു ഇടിച്ചു. സഹികെട്ട പെൺകുട്ടി താൻ മരിക്കാൻ പോവുകയാണെന്നു പറഞ്ഞ് ഷാൾ കഴുത്തിലിട്ടപ്പോൾ ‘പോയി ചത്തോ’ എന്നായിരുന്നു ഇയാളുടെ പ്രതികരണം.പെൺകുട്ടി തൂങ്ങിയതോടെ പരിഭ്രാന്തനായ അനൂപ് ഷാൾ കത്തികൊണ്ടു മുറിച്ചു. താഴെ വീണ പെൺകുട്ടി വേദന കൊണ്ട് അലറി വിളിച്ചപ്പോൾ ഇയാൾ വായ പൊത്തിപ്പിടിച്ചു എന്നാണു പൊലീസ് പറയുന്നത്. അനക്കമറ്റ പെൺകുട്ടി മരിച്ചു എന്നു കരുതി 4 മണിക്കൂറിനു ശേഷം ഇയാൾ വീടിന്റെ പിന്നിലെ വാതിലിലൂടെ പുറത്തേക്കു പോവുകയായിരുന്നു. കഴുത്ത്, തല, ശ്വാസകോശം എന്നിവിടങ്ങളിലുണ്ടായ പരിക്കാണു മരണകാരണമായത് എന്നാണു പ്രാഥമിക നിഗമനം.
പ്രതിയുമായി ഇന്നലെ പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി തെളിവെടുപ്പു നടത്തിയിരുന്നു. ആക്രമണത്തിന്റെ കാര്യങ്ങൾ അനൂപ് പൊലീസിനോട് വിശദീകരിച്ചു. വെളുപ്പിന് 4 മണിക്ക് ഇയാളെ പെൺകുട്ടിയുടെ വീട്ടിൽനിന്ന് തിരിക െകാണ്ടു പോയ ആളെ വീണ്ടും ചോദ്യം ചെയ്യും. ഇയാൾ ഒളിവിലാണെന്നാണു വിവരം. ലഹരിക്കേസിലും അടിപിടിക്കേസുകളിലും പ്രതിയാണ് അനൂപ്. ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നെന്നും പെണ്‍കുട്ടിയെ നിർബന്ധിച്ച് ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചിരുന്നു എന്നുമുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നു. അനൂപ് വീട്ടിലെ നിത്യസന്ദർശകനായതോടെ പെൺകുട്ടിയുടെ അമ്മ മറ്റൊരിടത്താണു താമസിച്ചിരുന്നത്. അനൂപിനെ പേടിച്ചാണ് താൻ താമസം മാറിയത് എന്ന് ഇവർ പറഞ്ഞു. https://eveningkerala.com/images/logo.png