തൊടുപുഴ: മുൻധന മന്ത്രിയും കേരള കോൺഗ്രസ് എം ചെയർമാനുമായിരുന്ന   കെഎം മാണി കേരളം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയായ ഭരണാധികാരി ആയിരുന്നുവെന്ന് തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്   പ്രൊഫ .പി ജി ഹരിദാസ് പറഞ്ഞു. 
കാരുണ്യ ചികിത്സ സഹായ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് രോഗികൾക്കാണ് സാമ്പത്തിക സഹായം ലഭിച്ചത്. ഇന്ത്യയിൽ ആദ്യമായി ഇങ്ങനെയൊരു പദ്ധതി വിഭാവനം ചെയ്തതും നടപ്പിലാക്കിയതും കെഎം മാണിയാണ്. ഇതൊന്നു മാത്രം മതി കെഎം മാണിയുടെ മനസ്സിലെ കരുണയുടെ ആഴവും വ്യാപ്തിയും മനസ്സിലാക്കുവാനെന്നും അദ്ദേഹം പറഞ്ഞു.  
 കെഎം മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കേരള കോൺഗ്രസ് എം മണക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  തൊടുപുഴ ദീനദയ സേവ ട്രസ്റ്റിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
   മണ്ഡലം  പ്രസിഡണ്ട് ജോൺസ്  നന്തിലത്ത് അധ്യക്ഷത വഹിച്ചു  കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡണ്ട് റെജി കുന്നംകോട്ട്  നിയോജകമണ്ഡലം പ്രസിഡണ്ട്  ജിമ്മി മാറ്റത്തിപ്പാറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജോ ജോർജ് കഴിക്കച്ചാലിൽ, തോമസ് കാഞ്ഞിരക്കൊമ്പിൽ, സ്റ്റീഫൻ ജേക്കബ് സൈമൺ തെക്കുമല ജയകുമാർ, ജെഫിൻ കൊടുവേലിൽ ബാലഗോകുലം സെക്രട്ടറിയും മുൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുമായ ജഗദീഷ് ചന്ദ്ര എന്നിവർ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *