കഞ്ചാവ് കടത്ത്, തൊടുപുഴയിൽ 2 യുവാക്കൾക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി
തൊടുപുഴ: കഞ്ചാവ് കൈവശം കടത്തിക്കൊണ്ടു വന്ന കേസില്‍ പ്രതികള്‍ക്ക് കഠിന തടവും പിഴയും ശിക്ഷ. ആനവിലാസം ചപ്പാത്ത് പൂക്കുളം പുത്തന്‍പറമ്പില്‍ വീട്ടില്‍ മനുക്കുട്ടന്‍ എന്ന് വിളിക്കുന്ന മനുമോന്‍ (32), ഈരിക്കല്‍ പടിഞ്ഞാറേല്‍ വീട്ടില്‍ വിഷ്ണു (32) എന്നിവരെയാണ് തൊടുപുഴ എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ഹരികുമാര്‍ കെ.എന്‍ ശിക്ഷിച്ചത്.
2018 ഡിസംബര്‍ 31 ന് പീരുമേട് താലൂക്കില്‍ മഞ്ചുമല വില്ലേജ് ഓഫീസിന് സമീപത്തെ റോഡരികില്‍ നിന്നാണ് പ്രതികളുടെ പക്കല്‍ നിന്നും 1.150 കി.ഗ്രാം കഞ്ചാവ് പിടികൂടിയത്. നാല് വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവിനുമാണ് ശിക്ഷ വിധിച്ചത്.
ലൈംഗിക പീഡന ആരോപണം, ബ്രിട്ടനിൽ സ്ഥാനമൊഴിഞ്ഞ് മലയാളി ബിഷപ്പ് ജോണ്‍ പെരുമ്പളത്ത്
വണ്ടിപ്പെരിയാര്‍ എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി.കെ. രഘുവിന്റെ നേതൃത്വത്തിലാണ് കേസെടുത്തത്. പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്നു എം.എന്‍. ശിവപ്രസാദാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി എന്‍.ഡി.പി.എസ് കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ബി രാജേഷ് ഹാജരായി.