ഓസ്ട്രേലിയക്കെതിരെ ഗാബയില്‍ ആകാശ് ദീപിന് തിരിച്ചടിയായത് വിരാട് കോലിയുടെ ഉപദേശം, തുറന്നു പറഞ്ഞ് അശ്വിന്‍

ബെംഗലൂരു: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും ഇന്ത്യൻ പേസര്‍ ആകാശ് ദീപിന് കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്താനാവാതിരുന്നതിനെക്കുറിച്ച് വിശദീകരിച്ച് ഇന്ത്യൻ മുന്‍ താരം ആര്‍ അശ്വിന്‍. ഓസ്ട്രേലിയക്കെതിരായ ഗാബ ടെസ്റ്റില്‍ ആകാശ് ദീപ് മികച്ച രീതിയില്‍ പന്തെറിഞ്ഞു കൊണ്ടിരിക്കെ വിരാട് കോലി നല്‍കിയ ഉപദേശം തിരിച്ചടിയായെന്നും അശ്വിന്‍ ബെംഗലൂരുവിലെ ഒരു കോണ്‍ക്ലേവില്‍ പങ്കെടുത്ത് പറഞ്ഞു.

ഗാബ ടെസ്റ്റില്‍ ആകാശ് ദീപ് ഉജ്ജ്വലമായി പന്തെറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ജസ്പ്രീത് ബുമ്രയെക്കാളും മനോഹരമായാണ് ആകാശ് ദീപ് ആ സ്പെല്‍ എറിഞ്ഞുകൊണ്ടിരുന്നത്. ഓഫ് സ്റ്റംപിന് പുറത്ത് അവന്‍റെ പന്തുകള്‍ സ്റ്റീവ് സ്മിത്തിനെ ബുദ്ധിമുട്ടിച്ചിരുന്നു. മൂന്നോ നാലോ ഓവര്‍ അവന്‍ ഉജ്ജ്വലമായി എറിഞ്ഞു കൊണ്ടിരിക്കുന്നതിനിടെ വിരാട് കോലി അവനടുത്തേക്ക് ഓടിയെത്തി. ഓഫ് സ്റ്റംപിന് പുറത്തേക്ക് എറിയാതെ ബാറ്ററുടെ ശരീരത്തിന് നേരെ എറിയാന്‍ ആവശ്യപ്പെട്ടു. അതിനായി ലെഗ് ഗള്ളിയില്‍ ഒരു ഫീല്‍ഡറെയും നിയോഗിച്ചു. അങ്ങനെ ചെയ്യാന്‍ പറയുന്നതില്‍ തെറ്റൊന്നുമില്ല.

പരമ്പര പിടിക്കാൻ ഇന്ത്യ, ജയം തുടരാന്‍ ഇംഗ്ലണ്ട്, സഞ്ജുവിനും സൂര്യക്കും നി‍ർണായകം; നാലാം ടി20 ഇന്ന്

പക്ഷെ ബാറ്ററുടെ ശരീരത്തിന് നേരെ എറിയാന്‍ തുടങ്ങിയതോടെ ആകാശ് ദീപിന്‍റെ അതുവരെയുണ്ടായിരുന്ന താളം നഷ്ടമായി. ചില പന്തുകള്‍ ലെഗ് സ്റ്റംപിന് പുറത്തേക്ക് പോയതോടെ ഫ്ലിക്കുകളിലൂടെയും പുള്ളുകളിലൂടെയും സ്മിത്ത് അനായാസം റണ്ണെടുത്തു. അതോടെ ആകാശ് ദീപിന്‍റെ താളം നഷ്ടമാകുകയും ചെയ്തു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. കോലി കരുതിയത് സ്മിത്തിന്‍റെ ശരീരത്തിനുനേരെ പന്തെറിഞ്ഞാല്‍ ബുദ്ധിമുട്ടാകുമെന്നായിരിക്കും. അതുവഴി സ്മിത്തിനെ വീഴ്ത്താമെന്നും.

എന്നാല്‍ ഒരു ബൗളര്‍ ഉജ്ജ്വലമായി പന്തെറിഞ്ഞുകൊണ്ടിരിക്കുന്നതിനിടെ നടത്തിയ അനാവശ്യ ഇടപെടല്‍ അയാളുടെ താളം തെറ്റിക്കുകയാണ് ചെയ്തത്. ഒരാള്‍ നന്നായി പന്തെറിയുന്നുവെങ്കില്‍ അതിലിടപെടാതെ അത് തുടരാന്‍ അനുവദിക്കുകയാണ് വേണ്ടിയിരുന്നതെന്നും അശ്വിന്‍ പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഉദ്ഘാടനച്ചടങ്ങില്ല, ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടും വാർത്താസമ്മേളനവും ഒഴിവാക്കി

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലുണ്ടായിരുന്ന അശ്വിന് പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയിരുന്നില്ല. അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കളിപ്പിച്ചെങ്കിലും മത്സരശേഷം അശ്വിന്‍ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. 106 ടെസ്റ്റുകളില്‍ ഇന്ത്യക്കായി കളിച്ച അശ്വിന്‍ 537 വിക്കറ്റുകള്‍ വീഴ്ത്തി. ഏകദിനത്തില്‍ 156 വിക്കറ്റും ടി20യില്‍ 72 വിക്കറ്റും അശ്വിന്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

By admin