ഒറ്റ നോട്ടത്തിൽ തന്നെ വയറിന് പതിവിലും വലിപ്പം, അരക്കെട്ടിൽ ചുവന്ന തുണിയും ബെൽറ്റും! കള്ളപ്പണം പിടിയിൽ

പാലക്കാട്: ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തമിഴ്നാട് സ്വദേശി പാലക്കാട് പിടിയിൽ. രാമനാഥപുരം സ്വദേശി മനോഹരനെ ആർ പി എഫ് ആണ് പിടികൂടിയത്. സേലത്ത് നിന്നും കോട്ടയത്തേക്ക് കടത്താൻ ശ്രമിച്ച പണമാണ് പിടികൂടിയത്. അരക്കെട്ടിൽ പ്രത്യേക തുണി ബെൽറ്റിലാക്കി അതിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. പുനെ – കന്യാകുമാരി എക്സ്പ്രസ് ജനറൽ കോച്ചിൽ നിന്നാണ് പ്രതി പിടിയിലായത്. സേലത്ത് നിന്നും കോട്ടയത്തേക്ക് രേഖകളൊന്നുമില്ലാതെ കടത്താൻ ശ്രമിച്ച പണമാണ് പിടികൂടിയതെന്ന് പാലക്കാട്‌ ആ‌ർ പി എഫ് അറിയിച്ചു. 16.50000 രൂപയുടെ കുഴൽ പണമാണ് പിടികൂടിയതെന്നും ആർ പി എഫ് വ്യക്തമാക്കി.

സുൽഫിയ, മായ, ബിന്ദു, പ്ലാൻ വരച്ചതും നടപ്പാക്കിയതും ഒന്നിച്ച്; പണിപാളിയത് സ്ഥാപനത്തിലെ ഓഡിറ്റിൽ, പിടിവീണു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin