‘ഇതിലെങ്ങനെ കുട്ടികളിരിക്കും?’ ദില്ലി യൂണിവേഴ്സിറ്റി കോളേജിലെ തകർന്ന ടോയ്‍ലറ്റ് സീറ്റുകളുടെ വീഡിയോ വൈറല്‍

ർക്കാര്‍ സർവ്വകലാശാലകളുടെയും കോളേജുകളുടെയും അവയോട് അനുബന്ധിച്ചുള്ള ഹോസ്റ്റലുകളുടെയും വൃത്തിയും കാര്യക്ഷമതയും പലപ്പോഴും സമൂഹ മാധ്യമങ്ങളിലെ വിവാദ വിഷയങ്ങളാണ്. വിദ്യാര്‍ത്ഥി ഹോസ്റ്റലുകളിലെ ശുചിത്വമില്ലായ്മയും സുരക്ഷിതത്വക്കുറവും സമൂഹ മാധ്യമങ്ങളില്‍ ഒരു നിരന്തര പരാതിയായി ഉയരുന്നു. കഴിഞ്ഞ ദിവസം ദില്ലി സര്‍വ്വകലാശാലയുടെ കീഴിലുള്ള ദില്ലി യൂണിവേഴ്സിറ്റി കോളേജിലെ തകര്‍ന്ന ടോയ്‍ലറ്റ് സീറ്റുകളുടെ വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

യൂണിവേഴ്സിറ്റി കോളേജിലെത്തിയ ദില്ലി യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് യൂണിയന്‍ (DUSU)പ്രസിഡന്‍റ്, കോളേജിൽ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് കോളേജിലെ അസൌകര്യങ്ങള്‍ പൊതുജനങ്ങളിലേക്ക് കൂടി എത്തിയത്. വീഡിയോയിൽ കുട്ടികൾ ഉപയോഗിക്കുന്ന വാഷ് റൂമുകളിലെ തകർന്ന ടോയ്‍ലറ്റുകളുടെ ദൃശ്യങ്ങൾ കാണാം. പലതും ഉപയോഗ ശൂന്യമാണ്. അതിഥി മഹാവിദ്യാലയ കോളേജിലെ ടോയ്‍ലറ്റുകൾ പരിശോധിക്കുന്ന ഡിയുഎസ്യു പ്രസിഡന്‍റിന്‍റെ വീഡിയോ, റോനാക് കത്താരി എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് പങ്കുവച്ചത്. ‘നിങ്ങളുടെ പ്രസിഡന്‍റ്, നിങ്ങളുടെ ശബ്ദം’ എന്ന കുറിപ്പോടെയാണ് റോനാക് കോത്താരി വീഡിയോ പങ്കുവച്ചത്. 

കുളത്തിൽ അസ്വാഭാവികത; എക്സൈസ് ഉദ്യോഗസ്ഥരെത്തി മുങ്ങിത്തപ്പിയപ്പോൾ കിട്ടിയത് 8,700 കിലോ വാഷും 370 ലി. മദ്യവും

സൈനിക സേവനത്തിനിടെ ഏക മകന്‍ കൊല്ലപ്പെട്ടു; ഐവിഎഫ് ചികിത്സയിലൂടെ ഇരട്ട കുട്ടികൾക്ക് ജന്മം നല്‍‌കി അമ്മ

വീഡിയോയില്‍ കോളേജിലെ വാഷ്റൂമും ക്ലാസ് മുറികളും തകർന്ന സാനിറ്റി വൈന്‍ഡിംഗ് മെഷ്യനും അദ്ദേഹം പരിശോധിക്കുന്നതും വിദ്യാര്‍ത്ഥികളോട് പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്നതും കാണാം. തകർന്ന യൂറോപ്യന്‍, ഇന്ത്യന്‍ ക്ലോസെറ്റുകൾ ചൂണ്ടിക്കാട്ടി ‘വിദ്യാര്‍ത്ഥികൾ ഇതില്‍ ഏങ്ങനെ ഇരിക്കുമെന്ന്’ അദ്ദേഹം ചോദിക്കുന്നു. ‘അത് പലപ്പോഴും തകർന്നിരിക്കുമെന്നും ഞങ്ങൾ അത് ശരിയാക്കുമെന്നും’ ഈ സമയം കോളേജ് അധികൃതര്‍ പറയുന്നതും വീഡിയോയില്‍ കേൾക്കാം. 

വെറും 18 മണിക്കൂറിനിടെ വീഡിയോ അമ്പത് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. ഏതാണ്ട് മൂന്ന് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തത്. ഡിയുഎസ്യു പ്രസിഡന്‍റിനെ അഭിനന്ദിച്ച് കൊണ്ട് ഇത്തരം രാഷ്ട്രീയക്കാരെയാണ് നമ്മുക്ക് വേണ്ടെന്ന് ചിലര്‍ എഴുതി. മറ്റ് ചിലര്‍ തങ്ങളുടെ കോളേജിലും സമാനമായ അവസ്ഥയാണെന്നും അവിടെയും ഇത്തരം പരിശോധനകൾ നടത്തൂവെന്നും കുറിച്ചു. 

മേശപ്പുറത്ത് ഇട്ടത് 95 കോടി; ’15 മിനിറ്റിനുള്ളിൽ എണ്ണി എടുക്കാൻ കഴിയുന്ന തുക ബോണസായി എടുത്തോളാൻ’ കമ്പനി ഉടമ

By admin