കൊച്ചി: പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി പൊലീസ്. 
സനല്‍കുമാര്‍ ശശിധരന്‍റെ വിദേശയാത്രകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്‍കി. സനല്‍ കുമാര്‍ ശശിധരൻ നിലവിൽ അമേരിക്കയിലാണെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.

അത് ഉറപ്പിക്കാനാണ് ഇമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ തേടിയിരിക്കുന്നത്. പരാതിക്കാരിയായ നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. 

പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ് നടി. 2022 ല്‍ ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു. ഈ കേസ് നിലനില്‍ക്കെ തന്നെയാണ് വീണ്ടും സമാനമായ രീതിയില്‍ സനല്‍കുമാര്‍ ശല്യം തുടര്‍ന്നതെന്നും നടി പൊലീസിനോട് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *