തിരുവനന്തപുരം: വൈകല്യങ്ങളെ അതിജീവിച്ച നിൻസി മറിയം മോണ്ട്ലി  നിംസ് മെഡിസിറ്റി സൈക്കോളജി വിഭാഗത്തിൽ കൗൺസിലിങ് സൈക്കോളജിസ്റ്റായി ജോലിയിൽ പ്രവേശിച്ചു. 
എല്ലാ റിപ്പബ്ലിക് ദിനത്തിലും ഭിന്നശേഷി/അംഗപരിമിതരായ ഒരു വ്യക്തിക്ക് ജോലി നൽകുക എന്ന നിംസ് മെഡിസിറ്റിയുടെ  വേറിട്ട  ആശയത്തിന്റെ ഭാഗമായാണ് ഈ വർഷം നിൻസി മറിയം മോണ്ട്ലി നിയമിതയായത്. 

നിംസ് മെഡിസിറ്റി എം.ഡി എം. എസ് ഫൈസൽ ഖാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്‍ അധ്യക്ഷ അഡ്വ. എം. വി. ജയാഡാളി   ഉദ്ഘാടനം ചെയ്തു.

നിയമന ഉത്തരവിന്റെ പകർപ്പ് നിംസ് മെഡിസിറ്റി എം ഡി  എം.എസ് ഫൈസൽ ഖാനിൽ നിന്നും നിൻസി മറിയം മോണ്ട്ലി ഏറ്റുവാങ്ങി. നെയ്യാറ്റിൻകര വില്ലേജ് ഓഫീസർ  ദിലീപ് ആമുഖ പ്രഭാഷണം നടത്തി.
ചടങ്ങിൽ നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ, ഫ്രാൻ പ്രസിഡന്റ് എസ്. കെ. ജയകുമാർ, കേരള സർവ്വകലാശാല  അസിസ്റ്റന്റ് ലൈബ്രേറിയൻ  ഡോ. ബിജു ഈശ്വർ, നെയ്യാറ്റിൻകര ജൂനിയർ  എംപ്ലോയ്മെന്റ് ഓഫീസർ  അരുമ രാജ്, നെയ്യാറ്റിൻകര പ്രസ്സ് ക്ലബ് സെക്രട്ടറി സജിലാൽ നായർ തുടങ്ങിയവർ  ആശംസകൾ അറിയിച്ചു.
നിംസ് മെഡിസിറ്റി അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ ശിവകുമാർ എസ് രാജ്, നിംസ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ജോസഫിൻ വിനിത, നിംസ്  ഫിസിയോ തെറാപ്പി വിഭാഗം മേധാവി ഡോ. ജിം ഗോപാലകൃഷ്ണൻ, നിംസ് ആനി സള്ളിവൻ സെന്റർ സ്പെഷ്യൽ എഡ്യൂക്കേറ്റർ പ്രിൻസ് മോൾ, മുൻ വർഷങ്ങളിലെ റിപ്പബ്ലിക് ദിനത്തിൽ നിയമനം ലഭിച്ച  ബിജിൻ, അഭിരാമി, നജ്ല തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *