വരാഹം, ദുരൂഹതയുണര്‍ത്തുന്ന ത്രില്ലർ; സുരേഷ് ​ഗോപി-നവ്യ നായർ ചിത്രത്തിന്റെ അപ്ഡേറ്റ്

സുരേഷ് ​ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വരാഹം. ഇതൊരു ത്രില്ലർ ചിത്രമായിരിക്കുമെന്നാണ് അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാകുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ് പങ്കിട്ടിരിക്കുകയാണ് സുരേൽ് ​ഗോപി. 

“വരാഹം ആഘാതത്തിന് തയ്യാറാകൂ”, എന്ന് കുറിച്ചു കൊണ്ടാണ് സുരേഷ് ​ഗോപി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ലോഡഡ് ആന്റ് ലോക്ക്ഡ് എന്നും കുറിച്ചിട്ടുണ്ട്. വരാഹത്തിന്റെ ട്രെയിലറോ ടീസറോ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ഒരുങ്ങുന്നതെന്നാണ് വിവരം. ഇക്കാര്യം വൈകാതെ പുറത്തുവരികയും ചെയ്യും. ഒപ്പം വരാഹത്തിന്റെ റിലീസ് തിയതിയും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. 

സുരേഷ് ഗോപിയ്ക്ക് ഒപ്പം സുരാജ് വെഞ്ഞാറമൂട്, ഗൗതം വസുദേവ് മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സനൽ വി ദേവൻ ആണ് സംവിധാനം. പൂർണ്ണമായും ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം പല അഭിനേതാക്കളോടും പ്രേഷകർക്കുള്ള മുൻവിധികൾ മാറ്റി മറിക്കാൻ പോന്നതായിരിക്കുമെന്ന് അണിയറക്കാര്‍ പറയുന്നു. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളില്‍ വിനീത് ജയ്ൻ, സഞ്ജയ് പടിയൂർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിര്‍മ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം അടുത്തുതന്നെ പ്രദർശനത്തിനെത്തുന്നു. നവ്യ നായർ, പ്രാചി തെഹ്‍ലാന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദ്ദിഖ്, സരയൂ എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

‘ഏട്ടാ.. ഈ വേദന മറികടക്കാനുള്ള ഊർജം പ്രപഞ്ചം നൽകും’; ​ഗോപി സുന്ദറിനെ ആശ്വസിപ്പിച്ച് അഭയ ഹിരണ്മയി

കഥ മനു സി കുമാർ, ജിത്തു കെ ജയൻ, തിരക്കഥ മനു സി കുമാർ, സംഗീതം രാഹുൽ രാജ്, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് മൻസൂർ മുത്തുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജാ സിംഗ്, കൃഷ്ണകുമാർ, ലൈൻ പ്രൊഡ്യൂസർ ആര്യൻ സന്തോഷ്, കലാസംവിധാനം സുനിൽ കെ ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ പ്രേം പുതുപ്പള്ളി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അഭിലാഷ് പൈങ്ങോട്, നിർമ്മാണ നിർവ്വഹണം പൗലോസ് കുറുമറ്റം, ബിനു മുരളി, പിആര്‍ഒ വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

By admin