രുചികരവും ഹെൽത്തിയും ;  പാലക്ക് റൊട്ടി എളുപ്പം തയ്യാറാക്കാം

രുചികരവും ഹെൽത്തിയും ; പാലക്ക് റൊട്ടി എളുപ്പം തയ്യാറാക്കാം

‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

രുചികരവും ഹെൽത്തിയും ;  പാലക്ക് റൊട്ടി എളുപ്പം തയ്യാറാക്കാം

വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട വെയ്റ്റ് ലോസ് റൊട്ടിയെ കുറിച്ചാണ് പറയുന്നത്. പാലക്ക് ചീര് ചേർത്തുള്ള ഈ റൊട്ടി ഏറെ ആരോ​ഗ്യകരവും ടേസ്റ്റിയുമാണ്. 

വേണ്ട ചേരുവകൾ

പാലക്ക് ചീര                                                                  10 എണ്ണം 
ഗോതമ്പ് മാവ്                                                                 2 കപ്പ് 
ഉപ്പ്                                                                                     1 സ്പൂൺ 
ചൂട് വെള്ളം                                                                    1 ഗ്ലാസ്‌ 

തയ്യാറാക്കുന്ന വിധം

ആദ്യം പാലക്ക് ചീര ചൂടുവെള്ളത്തിൽ നല്ലപോലെ ഒന്ന് കഴുകി എടുക്കുക. ശേഷം അൽപം ഉപ്പ് ചേർത്ത് നന്നായി വേവിച്ചെടുക്കുക. ഉപ്പും ചേർത്ത് നന്നായിട്ട് ഒന്ന് വേവിച്ചെടുത്ത് ശേഷം ബാക്കിയുള്ള അതിലെ വെള്ളം മുഴുവനായിട്ടും കളഞ്ഞതിനുശേഷം അരച്ചെടുക്കുക.  അരച്ചതിനുശേഷം ഗോതമ്പുമാവും ഉപ്പും വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക. മാവ് നന്നായി കുഴച്ചെടുത്ത് കഴിഞ്ഞാൽ ചെറിയൊരു പരത്തി എടുത്തതിനുശേഷം അതിലേക്ക് ഗോതമ്പ് സ്പ്രെഡ് ചെയ്തു കൊടുത്ത പരത്തി ഒട്ടും എണ്ണ ഇല്ലാതെ തന്നെ ദോശക്കല്ലിൽ ചുട്ടെടുക്കുക. രണ്ട് സൈഡും നല്ലപോലെ ചെറിയ തീയിൽ വേവിച്ചെടുക്കണം. ഹെൽത്തി പാലക്ക് ചീര റൊട്ടി തയ്യാർ. 

ഭാരം കുറയ്ക്കാൻ ഹൈ പ്രോട്ടീൻ ചിയ സീഡ് സ്മൂത്തി ; റെസിപ്പി

 

By admin