മുഖക്കുരുവിൻ്റെ കറുത്ത പാടുകൾ, ചുവപ്പ് ഇവ മാറ്റാൻ ഇലുമ്പൻപുളി ഗുണം ചെയ്യും. വിളഞ്ഞ ഇലുമ്പൻപുളിയുടെ കാമ്പ് തേനും ചേർത്ത് മുഖക്കുരുവിൽ പുരട്ടാം.
ഇലുമ്പൻപുളിയും ഇലകളും ചേർത്ത് തിളപ്പിച്ചാറിയ വെള്ളം ധാരയായി ഉപയോഗിക്കുന്നത് പേശീവേദന കുറ യ്ക്കും. ഇവ അരച്ച് വേദനയുള്ള ഭാഗങ്ങ ളിൽ പുരട്ടിവയ്ക്കാം.
നീര് മാറ്റാൻ ഇലുമ്പൻപുളി അരച്ച് പോൾട്ടീസ് ആയി വയ്ക്കും.
സൂപ്പ്, ദാൽ ചട്‌ണി, ഇവയ്ക്ക് മണവും രുചിയും പകരാൻ ഇലുമ്പൻപുളി മിതമായി ചേർക്കുന്നു.
ഇലുമ്പൻപുളി ചേർത്ത് അച്ചാർ, ജ്യൂസ്, സ്ക്വാഷ്, വൈൻ തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കുന്നു. പഴുത്തവ കൂടുതലും ജെല്ലി, ജാം, സിറപ്പ് ഇവയുണ്ടാക്കാനാണ് ഉപയോഗിക്കുക.നാരുകൾ ധാരാളമടങ്ങിയ ഇവ കഴിക്കുന്നതുവഴി ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. ടാന്നിൻസ്, ടെർപെൻസ് എന്നീ ഘടകങ്ങൾ മൂലക്കുരു പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നല്ലതാണ്.https://eveningkerala.com/images/logo.png