റിയാദ്: ജി.എം.എഫ്. റിയാദ് സെൻട്രൽ കമ്മറ്റി മെംബർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു.2025- വർഷത്തെ കാമ്പയിൻ മാർച്ച് 30 വരെ നീണ്ടു നിൽക്കും.ഈ വർഷത്തെ ആദ്യ മെംബർഷിപ്പ് ഉൽഘടന കർമ്മം മീഡിയാ ഫോറം ഭാരവാഹി ഷംനാദ് കരുനാഗപ്പള്ളി കിംഗ് ഫഹദ് ഹോസ്പിറ്റൽ സ്റ്റാഫ് ശ്രുതി മനു മഞ്ചിമത്തിന് നൽകി നിർവഹിച്ചു. 
ജനുവരി 24 ന് കൂടിയ ബാർബിക്യൂ നൈറ്റിൽ വച്ചു കൂടിയ സാംസ്ക്കാരിക സമ്മേളത്തിൽ സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് ഷാജി മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.ചെയർമാൻ റാഫി പാങ്ങോട് സമ്മേളനം ഉൽഘാടനം ചെയ്തു. നാഷണൽ കമ്മറ്റി പ്രസിഡൻ്റ് അബ്ദുൾ അസീസ് പവിത്ര മുഖ്യ പ്രഭാഷണം നടത്തി. 
ആശംസകൾ നേർന്നു കൊണ്ട് ഫോർക്കാ ചെയർമാൻറഹ്മാൻ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി, നൂറുദീൻ സാഹിബ്,ഷാരോൺ ഷെരീഫ്, റെഷീദ് ചിലങ്ക, അഷറഫ്ചേലാമ്പ്ര, ജി.സി.സി.മീഡിയ കോർഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ, സാദിക് മൈത്രി, നൗഷാദ് സിറ്റി ഫ്ളവർ, നിഷാദ് ഈസ, നസീർ കുന്നിൽ, സജീർ (മീഡിയ) റിയാസ് പാലക്കാട്, തങ്കച്ചൻ വർഗീസ്, നഹാസ് പാനൂർ, ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.
സ്വാഗതം  ജനറൽ സെക്രട്ടറികൊണ്ട് ടോം ചാമക്കാലയിലും നന്ദി പറഞ്ഞു കൊണ്ട് ട്രഷറർ ഷാജഹാൻ പാണ്ടയും സംസാരിച്ചു. ഗസൽ രാവിൽ തങ്കച്ചൻ വർഗീസ്, നൗഫൽ കോട്ടയം, ഷിജു കോട്ടാങ്ങൾ, ശ്രുതി,നൗഫൽ,ചിലങ്കടീം ഗാനം ആലപിച്ചു. നൃത്തം അഞ്ജലി ടീം അവതരിപ്പിച്ചു. പരിപാടികൾക്ക് മുന്ന അയ്യൂബ്, നിസ്സാം ഇക്ബാൽ, അഷ്ക്കർ അൻസാരിയും നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *