പാലാ: കെ.എം. മാണി സാറിന്റെ ജന്മദിനത്തിന്‍റെ ഭാഗമായുള്ള കാരുണ്യ ദിനാചരണം കേരളാ കോണ്‍ഗ്രസ് എം മീനച്ചിൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൂവരണി സെന്റ് റോക്കീസ് അസൈലത്തിലും കിഴപറയാർ ഫാമിലി ഹെൽത്ത് സെന്ററിലുമായി നടത്തി.
മാണി സാറിന്റെ ചിത്രത്തിൽ പുഷ്പാർച്ചനയോടെ കാരുണ്യദിന പരിപാടികൾ ആരംഭിച്ചു. പൂവരണി പള്ളി വികാരി റവ. ഫാ. മാത്യു തെക്കേൽ മുഖ്യാതിഥിയായിരുന്നു.

സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ടോം പുലിക്കുന്നേൽ കാരുണ്യദിന സന്ദേശം നൽകി. മണ്ഡലം പ്രസിഡണ്ട് ബിനോയ് നരിതൂക്കിൽ അധ്യക്ഷനായിരുന്നു.സി. ടെസ്സി കുരിശുംമൂട്ടിൽ നന്ദി പ്രകാശിപ്പിച്ചു.
കീഴപറയാർ ഫാമിലി ഹെൽത്ത് സെന്ററിൽ പാലിയേറ്റീവ് കിടപ്പ് രോഗികൾക്ക് നടത്തിയ വസ്ത്ര വിതരണം പഞ്ചായത്ത് പ്രസിഡണ്ട് സോജൻ തൊടുക നിർവഹിച്ചു.
മെഡിക്കൽ ഓഫീസർ ശബരിനാഥ്, പാലിയേറ്റീവ് നേഴ്സ് അർച്ചന രവീന്ദ്രൻ എന്നിവർ ഏറ്റുവാങ്ങി. മുൻ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി അധ്യക്ഷത വഹിച്ചു.

കെ.പി ജോസഫ് കുന്നത്തുപുരയിടം, പ്രഫ. എം.എം. എബ്രഹാം മാപ്പിളക്കുന്നേൽ, ജോസ് പാറേക്കാട്ട്, പ്രഫ. കെ.ജെ മാത്യു നരിതൂക്കിൽ, പെണ്ണമ്മ ജോസഫ്, ബിജോയ് ഈറ്റത്തോട്ട്, ജോസ് ചെമ്പകശ്ശേരി, ടോബി സെബാസ്റ്റ്യൻ, തോമസ് നീലിയറ, സേവ്യർ പുല്ലാന്താനി, മോൻസ് കുമ്പളന്താനം, ജെസ്സി ജോസ്, സണ്ണി വെട്ടം, അഡ്വ. ജോബി പുളിക്കത്തടം, സിബി മൊളോപ്പറമ്പിൽ, ടോമി പുല്ലാട്ട്, ബാബു കിഴക്കേടം, സണ്ണി തുണ്ടത്തിക്കുന്നേൽ, പി.റ്റി. ജോസഫ് പന്തലാനി, ജോർജുകുട്ടി ഈറ്റത്തോട്ട്, ജെയിംസ് പുളിക്കത്തടം, ടോമി മുണ്ടാട്ടുചുണ്ടയിൽ, റോബിൻ ചെമ്പകശ്ശേരി, ഷാജി മോൾ ശശി  എന്നിവർ ചടങ്ങുകളിൽ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *