Weight Loss Story : 13 കിലോ കുറച്ചത് നാല് മാസം കൊണ്ട് ; വെയ്റ്റ് ലോസിന് സഹായിച്ചത് എന്തൊക്കെ?
ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Story എന്ന് എഴുതാൻ മറക്കരുത്.
വണ്ണം കൂടുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. ഭാരം കൂടുന്നത് ഹൃദ്രോഗം മാത്രമല്ല സ്ട്രോക്ക്, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യതയും കൂട്ടുന്നു. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ഡയറ്റിലാണോ? എങ്കിൽ തൻസിയ സവാദിന്റെ വെയ്റ്റ് ലോസ് യാത്ര നിങ്ങൾക്ക് ഏറെ ഗുണകരമാവും. നാല് മാസം കൊണ്ടാണ് തൻസിയ 13 കിലോ ഭാരം കുറച്ചത്. കാസർഗോഡ് എരിയാൽ സ്വദേശി തൻസിയ സവാദ് തന്റെ വെയ്റ്റ് ലോസ് വിജയകഥ പങ്കുവയ്ക്കുകയാണ്. ഫിറ്റ്നസ് ട്രെയിനർ കൂടിയാണ് തൻസിയ.
65 ൽ നിന്ന് 52 ലേക്ക്
നാല് മാസം കൊണ്ടാണ് 13 കിലോ ഭാരം കുറച്ചത്. വളരെ പതുക്കെയാണ് ഭാരം കുറച്ചിരുന്നത്. ആദ്യത്തെ മാസം തന്നെ മൂന്ന് കിലോ കുറയ്ക്കാൻ സാധിച്ചു. ഐഡിയൽ വെയ്റ്റ് എത്തിക്കണം എന്നുണ്ടായിരുന്നു. പിസിഒഡി പ്രശ്നം അലട്ടുന്നുണ്ടായിരുന്നു. അത് കൊണ്ട് പിസിഒഡിയ്ക്ക് വേണ്ടിയുള്ള ഡയറ്റാണ് പിന്തുടർന്നിരുന്നത്. ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു.
ഭക്ഷണത്തിൽ വരുത്തിയ മാറ്റങ്ങൾ
രാവിലെ വെറും വയറ്റിൽ ജീരക വെള്ളം കുടിച്ച് കൊണ്ടാണ് ദിവസം തുടങ്ങിയിരുന്നത്. പ്രാതലിന് മുട്ട കൊണ്ടുള്ള വിഭവങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. മുട്ട മഞ്ഞയോട് കൂടി തന്നെയാണ് കഴിച്ചിരുന്നത്. മുട്ട പുഴുങ്ങിയത്, മുട്ട ഓംലെറ്റ് എന്നിവ കഴിച്ചിരുന്നു. മുട്ട വിഭവങ്ങൾ മാറി മാറി കഴിച്ചിരുന്നു. മുട്ട കഴിച്ച ശേഷം അൽപ നേരം ലഘു വ്യായാമം ചെയ്തിരുന്നു.
രാവിലെ 11 നും 12 നും ഇടയിൽ ഏതെങ്കിലും പഴങ്ങൾ കഴിക്കും. വെള്ളവും നന്നായി കുടിച്ചിരുന്നു. ഉച്ചയ്ക്ക് ചോറ് കുറച്ച് കറി കൂടുതൽ എടുത്തിരുന്നു. ഉച്ചഭക്ഷണത്തിൽ സാലഡ് പ്രധാനമായി ഉൾപ്പെടുത്തിയിരുന്നു. ഫിഷ് കറി കഴിച്ചിരുന്നു. പക്ഷേ അളവ് കുറച്ചാണ് കഴിച്ചിരുന്നത്.
വെെകിട്ട് നാല് മണിക്ക് ഒരു കപ്പ് ഗ്രീൻ ടീ കുടിക്കാറുണ്ടായിരുന്നു. അതൊടൊപ്പം അൽപം നട്സും സീഡ്സും കഴിച്ചിരുന്നു. ബദാം, പിസ്ത, വാൾനട്ട് എല്ലാം കഴിച്ചിരുന്നു. അത്താഴം 7 മണിക്ക് തന്നെ കഴിച്ചിരുന്നു. ഓരോ ദിവസവും ഓരോ ഭക്ഷണങ്ങളാണ്. ഓട്സ് പുട്ട്, ഓട്സ് ദോശ, ഗോതമ്പ് ദോശ, ചപ്പാത്തി എന്നിവയെല്ലാം അത്താഴത്തിൽ ഉൾപ്പെടുത്തിയിരുന്നു. ദിവസവും വെെകിട്ട് ഒന്നര മണിക്കൂർ നടക്കുമായിരുന്നു. മറ്റ് വർക്കൗട്ടുകളൊന്നും തന്നെ ചെയ്തിരുന്നില്ല. പിഡിഒഡി പ്രശ്നം ഉള്ളത് കൊണ്ട് പാൽ ഉത്പന്നങ്ങൾ ഒഴിവാക്കിയിരുന്നു. മാത്രമല്ല, മധുരം, ബേക്കറി പലഹാരങ്ങൾ എന്നിവയും ഒഴിവാക്കി. മൂന്ന് ലിറ്റർ വെള്ളം വരെ ഒരു ദിവസം കുടിച്ചിരുന്നു.
വ്യായാമവും ഡയറ്റും പ്രധാനം
ഭാരം കുറയ്ക്കണമെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം. വ്യായാമം മാത്രമല്ല ക്യത്യമായ ഡയറ്റ് നോക്കിയാൽ മാത്രമമേ വണ്ണം കുറയുകയുള്ളൂ. ഡയറ്റ് എടുത്തിട്ടും ഭാരം കുറയുന്നില്ലെന്ന് കണ്ട ശേഷം ഒരിക്കലും ഡയറ്റ് നിർത്താനും പാടില്ല. നമ്മുടെ ശരീരമാണ്. വേണമെന്ന് വച്ചാൽ വണ്ണം എളുപ്പം കുറയ്ക്കാമെന്നും തൻസിയ പറഞ്ഞു.
‘ഇപ്പോൾ ഫിറ്റ്നസ് ക്ലബ് എന്ന പേരിൽ വെയ്റ്റ് ലോസ് പ്രോഗ്രാം നടത്തി വരുന്നുണ്ട്. വെയ്റ്റ് ലോസ് മാത്രമല്ല വെയ്റ്റ് ഗെയിന് പ്രോഗ്രാമും അതിൽ വരുന്നുണ്ട്. നിരവധി പേർക്ക് പോസ്റ്റിറ്റീവ് റിസൾട്ട് കിട്ടുകയും ചെയ്തിട്ടുണ്ട്. ഹെൽത്തി ഡയറ്റ് പ്ലാനിലൂടെ തന്നെയാണ് ഭാരം കുറയ്ക്കുന്നതും കൂട്ടുന്നതുമെല്ലാം…’- തൻസിയ പറയുന്നു.
എന്തൊരു മാറ്റം ; അമ്പരപ്പിക്കുന്ന ട്രാൻസ്ഫർമേഷനുമായി ജാമിൻ കെ ആൻഡ്രൂസ്