വിഴിഞ്ഞം കമ്യൂണിറ്റി സ്കിൽ പാർക്കിൽ മറൈൻ സ്ട്രക്ച്വറൽ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്സിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: വിഴിഞ്ഞത്ത് കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കും കൊച്ചിൻ ഷിപ്പ്യാർഡും ചേർന്ന് മറൈൻ സ്ട്രക്ച്വറൽ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2021ലോ അതിന് ശേഷമോ ഐടിഐ വെൽഡർ, ഫിറ്റർ, ഷീറ്റ്‌മെറ്റൽ കോഴ്സുകൾ പാസായവർക്കാണ് 6 മാസം ദൈർഘ്യമുള്ള ഈ കോഴ്സിൽ പ്രവേശനത്തിന് അവസരം.ആദ്യ രണ്ടുമാസത്തെ ക്ലാസുകൾ വട്ടിയൂർക്കാവ് പൊളിടെക്ക്നിക്കിലും ശേഷമുള്ള നാല് മാസത്തെ ക്ലാസുകളും ആറ് മാസത്തെ ട്രെയിനിംഗും കൊച്ചിൻ ഷിപ്പ്യാർഡിൽ നടത്തപ്പെടും. 14,514 രൂപയാണ് ആണ് കോഴ്‌സ് ഫീസ് .
രജിസ്റ്റർ ചെയ്യാൻ: https://asapkerala.gov.in/course/marine-structural-fitter/
കൂടുതൽ വിവരങ്ങൾക്ക്: www.asapkerala.gov.in / 9495999697
നോർക്കയുടെ ഒഇടി, ഐഇഎൽടിസ്, ജർമൻ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം; ബിപിഎൽ, പട്ടിക വിഭാഗങ്ങൾക്ക് ഫീസിളവ്