‘മകൾ എഞ്ചിനീയർ, മരുമകൻ ക്രൈം ബ്രാഞ്ചിൽ, അവരുടെ മുഖത്ത് നോക്കാനാവില്ല’, 100 വർഷം ശിക്ഷിക്കൂവെന്ന് ചെന്താമര
പാലക്കാട് : നെന്മാറ ഇരട്ടക്കൊല കേസിൽ 100 വർഷം തന്നെ ശിക്ഷിക്കണമെന്ന് ചെന്താമര കോടതിയിൽ. പരുക്ക് വല്ലതും ഏറ്റിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തോടാണ് പ്രതിയുടെ പ്രതികരണം. ചെന്താമരയ്ക്ക് വേണ്ടി അഡ്വ.ജേക്കബ് മാത്യുവാണ് കോടതിയിൽ ഹാജരായത്.
എല്ലാം ചെയ്തത് താൻ ഒറ്റയ്ക്കാണെന്ന് പ്രതി കോടതിയിൽ പറഞ്ഞു. മകളുടെയും മരുമകൻ്റെയും മുന്നിൽ തല കാണിക്കാൻ പറ്റില്ല. മകൾ എഞ്ചിനീയറും മരുമകൻ ക്രൈം ബ്രാഞ്ചിലുമാണ്. അവരുടെ മുന്നിൽ മുഖം കാണിക്കാൻ എനിക്കാവില്ല. തനിക്കിനി ജയിലിൽ നിന്ന് പുറത്തിറങ്ങേണ്ട. തന്നെ 100 വർഷം ജയിലിലടയ്ക്കൂ. താൻ ചെയ്തത് തെറ്റാണെന്നും കോടതിയിൽ ചെന്താമര പറഞ്ഞു.