ബേക്കിംഗിലേക്ക് തിരിയാന്‍ ഒന്നര ലക്ഷത്തിന്‍റെ ജോലി ഉപേക്ഷിച്ചു; യുവതിയെ പുകഴ്ത്തി സോഷ്യൽ മീഡിയ
സ്വന്തം ആഗ്രഹങ്ങള്‍ക്ക് പിന്നാലെയാണ് മനുഷ്യന്‍. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍, ഇഷ്ടപ്പെട്ട സ്ഥലം സന്ദര്‍ശിക്കാന്‍. ഇഷ്ടപ്പെട്ട ജോലി ചെയ്യാന്‍… അങ്ങനെ സ്വന്തം ഇഷ്ടങ്ങൾക്ക് പിറകെയാണ് നമ്മളോരോരുത്തരും. അങ്ങനെ ഒരു ഇഷ്ടത്തിന് പിന്നാലെ പോയ യുവതിയെ അഭിനന്ദിക്കുകയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ. അതിനായി ആ യുവതി ത്യജിച്ചതാകട്ടെ ഒന്നര ലക്ഷം മാസ ശമ്പളമുള്ള കോർപ്പറേറ്റ് ജോലി. ബെംഗളൂരുവില്‍ പ്രശസ്തനായ ഒരു കോർപ്പറേറ്റ് കമ്പനിയില്‍ എച്ച് ആര്‍ പ്രൊഫഷണിലായിരുന്നു അസ്മിത ജോലി ചെയ്തിരുന്നത്. മാസം ഒന്നര ലക്ഷം രൂപ ശമ്പളം. പക്ഷേ, 2023 ല്‍ അസ്മിത, തന്‍റെ കരിയറില്‍ വലിയൊരു തിരിച്ച് നടത്തം നടത്തി. ജോലി ഉപേക്ഷിച്ച്, അവര്‍ തന്‍റെ ഇഷ്ട ജോലിയായ ബേക്കിംഗിലേക്ക് തിരിഞ്ഞു.
അസ്മിത പോളിന്‍റെ ഈ കൂടുമാറ്റം അവരുടെ ഭര്‍ത്താവ് സാഗർ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് വൈറലായത്. ബ്ലൂബറി വച്ച് അലങ്കരിച്ച ഒരു കപ്പ് കേക്കിന്‍റെ ചിത്രം പങ്കുവച്ച് കൊണ്ട് സാഗര്‍ ഇങ്ങനെ എഴുതി, ‘ ഇത് ഉണ്ടാക്കാന്‍ വേണ്ടി എന്‍റെ ഭാര്യ മാസം ഒന്നര ലക്ഷം രൂപ ശമ്പമുള്ള ജോലി ഉപേക്ഷിച്ചു. ദൈവത്തിന് നന്ദി. അവൾക്ക് അതിന് കഴിഞ്ഞു.’ വളരെ പെട്ടെന്ന് തന്നെ ചിത്രവും കുറിപ്പും സമൂഹ മാധ്യമ ഉപയോക്താക്കുടെ ശ്രദ്ധനേടി. അസ്മിതയുടെ തീരുമാനത്തെ സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിനന്ദിച്ചു. ചിലര്‍ സ്വന്തം സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോകാനുള്ള അസ്മിതയുടെ തീരുമാനത്തെ അംഗീകരിച്ചു.
Watch Video: മേശപ്പുറത്ത് ഇട്ടത് 95 കോടി; ’15 മിനിറ്റിനുള്ളിൽ എണ്ണി എടുക്കാൻ കഴിയുന്ന തുക ബോണസായി എടുത്തോളാൻ’ കമ്പനി ഉടമ
My wife left a 1.5 L pm job
to make thesethank god she did! pic.twitter.com/Bwv6qGjbmY
— Sagar👨💻 🚀 (@code_sagar) January 25, 2025
‘കാഴ്ചയിൽ തന്നെ രുചികരം, സ്വന്തം പാഷന് പിന്നാലെ പോകാനുള്ള നിങ്ങളുടെ ഭാര്യയുടെ തീരുമാനം നന്നായി. എനിക്ക് തീര്‍ച്ചയുണ്ട് അവർ, അവരുടെ വിജയ ദിവസം കണ്ടെത്തുക തന്നെ ചെയ്യും.’ ഒരു കാഴ്ചക്കാരന്‍ കുറിച്ചു. ‘ഇന്നത്തെ കാലത്ത് ഒന്നര ലക്ഷമൊന്നും വലിയ തുകയല്ല. ഒന്നുമില്ലെങ്കിലും അവര്‍ക്ക് അവരുടെ ഇഷ്ടത്തിനൊത്ത് പോകാന്‍ കഴിഞ്ഞല്ലോ’ മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ‘ആളുകള്‍ വര്‍ഷം 30 ലക്ഷം രൂപ ശമ്പളമുള്ള ജോലി ചെയ്യുന്നുണ്ടെങ്കിലും അവരൊന്നും അതില്‍ തൃപ്തരല്ല. പക്ഷേ, അവനവന്‍റെ ഇഷ്ടത്തിനൊത്ത് പോവുക എന്നതിനുപ്പുറം മറ്റൊരു സന്തോഷവുമില്ല.’ മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ‘ബാംഗ്ലൂർ അവസരങ്ങളുടെ നഗരമാണ്, ആളുകൾ റിസ്ക് എടുക്കുന്നതിലും പുതിയ കമ്പനികൾ ഉണ്ടാക്കുന്നതിലും കാര്യങ്ങൾ പരീക്ഷിക്കുന്നതിലും ഞാൻ എല്ലായ്പ്പോഴും ആകൃഷ്ടയായിരുന്നു. അതുകൊണ്ട് വിശ്വാസത്തിന്‍റെ ഒരു കുതിച്ചുചാട്ടം നടത്താനും മറുവശത്ത് എന്താണ് ഉള്ളതെന്ന് കാണാനും അതെന്നെ പ്രേരിപ്പിച്ചു.’ തന്‍റെ പുതിയ തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കവെ അസ്മിത ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
Read More: ‘വാതത്തിന് ബെസ്റ്റ്’ എന്ന് പരസ്യം; 600 രൂപയ്ക്ക് കടുവ മൂത്രം വിറ്റ മൃഗശാലക്കെതിരെ നടപടി